Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെഎസ് ടിഎ 35-ാമത് സംസ്ഥാന സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

കെഎസ് ടിഎ 35-ാമത് സംസ്ഥാന സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 
കോട്ടയം: കെഎസ് ടിഎയുടെ 35-ാമത് സംസ്ഥാന സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എ.കെ. ബീന പ്രസിഡൻ്റും ടി.കെ.എ. ഷാഫി ജനറല്‍ സെക്രട്ടറിയും കെ. രാഘവന്‍ ട്രഷററായുമാണ് പുതിയ കമ്മിറ്റി.
       കണ്ണൂര്‍ സ്വദേശിയായ എ.കെ. ബീന കണ്ണൂര്‍ മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ ഹയര്‍ സെക്കന്‍ററി അദ്ധ്യാപികയാണ്.
മലപ്പുറം ജില്ലയിലെ പെരിമ്പലം സ്വദേശിയായ ടി.കെ.എ. ഷാഫി തിരുവനന്തപുരം പൂജപ്പുര ഗവ. യു.പി. സ്കൂള്‍ പ്രഥമാദ്ധ്യാപകനാണ്. കാസര്‍ഗോഡ് ജില്ലയിലെ തെക്കില്‍ സ്വദേശിയായ കെ. രാഘവന്‍ ചേരൂര്‍ ഐ.ഐ.എ. എല്‍.പി സ്കൂള്‍ പ്രഥമാദ്ധ്യാപകനാണ്. 31 അംഗ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയേയും 85 അംഗ സംസ്ഥാന കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement