Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കോട്ടയം രാജ്യാന്തര ചലച്ചിത്രമേള വെള്ളിയാഴ്ച മുതൽ : ദേശീയ അവാർഡുകൾ നേടിയ പത്തോളം ചിത്രങ്ങൾ പ്രദർശനത്തിന്.

കോട്ടയം രാജ്യാന്തര ചലച്ചിത്രമേള വെള്ളിയാഴ്ച മുതൽ : ദേശീയ അവാർഡുകൾ നേടിയ പത്തോളം ചിത്രങ്ങൾ പ്രദർശനത്തിന്.
കോട്ടയം: കോട്ടയം രാജ്യാന്തര ചലച്ചിത്രമേള 20 മുതൽ 26 വരെ കോട്ടയം അനശ്വര തിയേറ്ററിൽ നടക്കും. ദേശീയ അവാർഡുകൾ നേടിയ മലയാളം അടക്കം വിവിധ ഭാഷകളിലുള്ള പത്തോളം സിനിമകൾ പ്രദർശനത്തിന് എത്തും. പ്രണയവും പ്രശ്‌നങ്ങളും സ്വന്തം ഭാഷ നഷ്‌ടപ്പെടുന്ന സമൂഹത്തിന്റെ കഥകൾ പറയുന്നതാണ്‌ ഒരോ സിനിമകളും. മറാത്തി ചിത്രങ്ങളായ നാൽട്ടു, ജിപ്‌സി, ശ്യാംജി ആയി, ആത്‌മ പാംലെറ്റ്‌, തെലുങ്ക്‌ ചിത്രങ്ങളായ ബെൽഗാം, ഗാന്ധി താത്ത ചേട്ടു, ടായ്‌ഫാക്ക്‌ ഭാഷയിലുള്ള പായിതാങ്‌,‍ മലയാള ചിത്രം ഉള്ളൊഴുക്ക്‌, ഗാര ഭാഷയിലുള്ള രാപ്‌ച്ചർ, ഹിന്ദി സിനിമ കത്താൾ എന്നിവയാണ്‌ പ്രദർശനത്തിനായി എത്തുന്നത്‌. ആദ്യമായിട്ടാണ്‌ ദേശീയ അവാർഡ്‌ ചിത്രങ്ങൾ ഒരുമിച്ച്‌ പ്രദർശനത്തിനായി എത്തുന്നത്‌. അതും "കോട്ടയം രാജ്യാന്തര ചലചിത്ര മേള’യിൽ.
       ഓസ്‌കറിൽ മത്സരിക്കുന്ന ചിത്രങ്ങൾ, ഐഎഫ്എഫ്കെയിൽ പുരസ്‌കാരങ്ങൾ നേടിയ ചിത്രങ്ങൾ, 2025ൽ ദേശീയ അവാർഡ് നേടിയ ചിത്രങ്ങൾ, ഇന്ത്യൻ പനോരമ ചിത്രങ്ങൾ, പുതിയ മലയാള സിനിമകൾ അടക്കം ഏഴ്‌ ദിവസത്തെ മേളയിൽ 35 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഒപ്പം "കോട്ടയം സിനിമ പൈതൃകം'’ എന്ന വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളും പ്രദർശിപ്പിക്കും. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ എന്നിവയുടെ സഹകരണത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ്‌ മേള സംഘടിപ്പിച്ചിരിക്കുന്നത്‌. കോട്ടയം അനശ്വര തിയേറ്ററിൽ ഡെലിഗേറ്റ്‌ പാസ്‌ ലഭ്യമാകും. മുതിർന്നവർക്ക്‌ 700 രൂപയും വിദ്യാർത്ഥികൾക്ക്‌ 300 രൂപയും ഫിലിം സൊസൈറ്റി അംഗങ്ങൾക്ക്‌ 500 ര‍ൂപയുമാണ്‌ ഡെലിഗേറ്റ്‌ ഫീസ്‌.

Post a Comment

0 Comments

Ad Code

Responsive Advertisement