Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാർലമെൻ്റിൻ്റെ രണ്ടാം ഘട്ട ബജറ്റ് സമ്മേളനം ഇന്നു മുതൽ.

പാർലമെൻ്റിൻ്റെ രണ്ടാം ഘട്ട ബജറ്റ് സമ്മേളനം ഇന്നു മുതൽ.
ന്യൂഡൽഹി: പാർലമെൻ്റിൻ്റെ രണ്ടാം ഘട്ട ബജറ്റ് സമ്മേളനം ഇന്നു മുതൽ നടക്കും. ലോക്‌സഭ സ്പീക്കർ ഓം ബിർലയെ മാറ്റണമെന്ന പ്രതിപക്ഷ പ്രമേയം ലോക്‌സഭ ആദ്യ ദിവസം തന്നെ ചർച്ചക്ക് എടുക്കും. 118 പ്രതിപക്ഷ എംപിമാർ ഒപ്പിട്ട പ്രമേയം ചർച്ചക്ക് ശേഷം വോട്ടിനിടും. സ്പീക്കർ ചെയറിലിരിക്കാതെ ഓം ബിർല നടപടികളിൽ പങ്കെടുക്കും. പത്ത് മണിക്കൂർ ചർച്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടി രാജ്യസഭയിൽ നോട്ടീസ് നൽകിയിട്ടുണ്ട്. എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കാത്തതിലും പ്രതിപക്ഷം പ്രതിഷേധിക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement