Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എക്സൈസ് ചുമതലയിൽ നിന്ന് എം.ആർ. അജിത്കുമാറിനെ മാറ്റി.

എക്സൈസ് ചുമതലയിൽ നിന്ന് എം.ആർ. അജിത്കുമാറിനെ മാറ്റി.
തിരു.: എക്സൈസ് ചുമതലയിൽ നിന്ന് എം.ആർ. അജിത്കുമാറിനെ മാറ്റി. ട്രൈബ്യൂണൽ ഉത്തരവിന് പിന്നാലെയാണ് നടപടി. തുടർന്ന് അഡീഷണൽ എക്സൈസ് കമ്മീഷണർക്ക് ഭരണനിർവ്വഹണ ചുമതല നൽകി.
       ഐഎഎസ് അസോസിയേഷൻ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഈ ഉത്തരവ് വന്നത്. എന്നാൽ, കഴിഞ്ഞ ദിവസം ഈ ഉത്തരവിനെതിരെ അപ്പീൽ പോകാൻ സർക്കാർ തീരുമാനിച്ചിരുന്നുവെങ്കിലും അന്തിമ തീരുമാനത്തിലെത്തിയിരുന്നില്ല. ഈ ഉത്തരവ് നടപ്പിലാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യമാകുമോയെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് എം.ആർ. അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ ചുമതലയിൽ നിന്ന് മാറ്റിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement