എട്ടാം ക്ലാസുകാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജോലി; നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്റെ പുതിയ റിക്രൂട്ട്‌മെന്റിൽ ഇപ്പോള്‍ അപേക്ഷിക്കാം.
ന്യൂ ഡൽഹി: കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ ബിഇസിഇഎൽ (ബെസിൽ) വഴി എന്‍ബിഎയില്‍ ജോലി നേടാന്‍ അവസരം. നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്‍ ഇപ്പോള്‍ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്, ഫോട്ടോകോപ്പി ഓപ്പറേറ്റര്‍, റെക്കോര്‍ഡ് കീപ്പര്‍, അസിസ്റ്റന്റ് സ്റ്റോര്‍ കീപ്പര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തുടങ്ങിയ വിവിധ പോസ്റ്റുകളിലേക്കാണ് താല്‍ക്കാലിക റിക്രൂട്ട്‌മെന്റ് നടത്തുന്നത്. എട്ടാം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷ നല്‍കാം. ആകെ 15 ഒഴിവുകളാണുള്ളത്. മാര്‍ച്ച് 25നുള്ളില്‍ അപേക്ഷ നല്‍കണം.
തസ്തിക, ഒഴിവ്
നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്‍ (NBA) യില്‍ താല്‍ക്കാലിക നിയമനം.
ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്, ഫോട്ടോകോപ്പി ഓപ്പറേറ്റര്‍, റെക്കോര്‍ഡ് കീപ്പര്‍, അസിസ്റ്റന്റ് സ്റ്റോര്‍ കീപ്പര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് അസിസ്റ്റന്റ്, റിസപ്ഷനിസ്റ്റ്, എംടിഎസ്, യങ് പ്രൊഫഷണല്‍ പോസ്റ്റുകളിലാണ് നിയമനം നടക്കുന്നത്. ഇന്ത്യയൊട്ടാകെ ആകെ 15 ഒഴിവുകളാണുള്ളത്.
പ്രായപരിധി യങ് പ്രൊഫഷണല്‍ പോസ്റ്റില്‍ 40 വയസ് കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാനാവില്ല. മറ്റ് പോസ്റ്റുകളില്‍ 18 വയസ് മുതല്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷ നല്‍കാം.
യോഗ്യത
ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് -
എട്ടാം ക്ലാസ് പാസ്സ്, ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റായി കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം
ഫോട്ടോകോപ്പി ഓപ്പറേറ്റർ -
എട്ടാം ക്ലാസ് പാസ്സ്, ഫോട്ടോ കോപ്പിയർ പ്രവർത്തനങ്ങിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം
റെക്കോർഡ് കീപ്പർ - പത്താം ക്ലാസ് പാസ്സ്, സ്റ്റോർ കീപ്പറായി കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം
അസിസ്റ്റൻ്റ് സ്റ്റോർ കീപ്പർ -
12-ാം ക്ലാസ് പാസ്സ്, സ്റ്റോർ കീപ്പറായി കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം
ഡാറ്റാ എൻട്രി ഓപ്പറേറ്റർ -(അണ്ടർ ഗ്രാജുവേറ്റ്), എച്ച്.എസ്.സി.
12-ാം ക്ലാസ് പാസ്സ്, 15000ൽ കൂടുതൽ വേഗത പ്രധാന സ്ട്രോക്കുകൾ / മണിക്കൂർ, ഡാറ്റാ എൻട്രിയിൽ 3 വർഷത്തെ പരിചയം
ഡാറ്റാ എൻട്രി ഓപ്പറേറ്റർ (ഗ്രാജുവേറ്റ്) -
ബിരുദം, 15000ൽ കൂടുതൽ വേഗത പ്രധാന സ്ട്രോക്കുകൾ / മണിക്കൂർ,
ഡാറ്റാ എൻട്രിയിൽ 3 വർഷത്തെ പരിചയം.
ഓഫീസ് അസിസ്റ്റൻ്റ് - ബിരുദം, ഓഫീസ് അസിസ്റ്റൻ്റായി 2 വർഷത്തെ പ്രവൃത്തിപരിചയം
റിസപ്ഷനിസ്റ്റ് - ബിരുദം, റിസപ്ഷനിസ്റ്റായി 2 വർഷത്തെ പ്രവൃത്തിപരിചയം
എംടിഎസ് - 10-ാം ക്ലാസ് പാസ്സ്, ഗവ./ പ്രൈവറ്റ് ലിമിറ്റഡിൽ എംടിഎസ് ആയി 3 വർഷത്തെ പരിചയം.
യങ്ങ് പ്രൊഫഷണൽ - ബിരുദം,
അഞ്ച് വർഷത്തെ പരിചയം സർക്കാരിൽ ജോലി വകുപ്പ്/ മന്ത്രാലയങ്ങൾ അല്ലെങ്കിൽ ഒരു സ്വയംഭരണ ബോഡികളിൽ ബിരുദാനന്തര ബിരുദം സയൻസ് /കോമേഴ്സ്.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 19,279 രൂപ മുതല്‍ 60,000 രൂപ വരെ ശമ്പളമായി ലഭിക്കും.
അപേക്ഷ ഫീസ്
ഒബിസി, ജനറല്‍, വനിതകള്‍, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് 885 രൂപ.
എസ്.സി, എസ്.ടി, ഇ.ഡബ്ല്യു.എസ്. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 531 രൂപ.
അപേക്ഷ നല്‍കുന്നതിനും പ്രായപരിധി, ജോലിയുടെ സ്വഭാവം, കാലാവധി എന്നിവയെക്കുറിച്ചറിയാനും താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക.
അപേക്ഷ : https://www.becil.com/
0 Comments