Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

'പരിപ്പിൽ ചീറ്റ' കളിവള്ളം നീറ്റിലിറക്കി.

'പരിപ്പിൽ ചീറ്റ' കളിവള്ളം നീറ്റിലിറക്കി.

കോട്ടയം: അയ്മനം പരിപ്പിലെ ജലോത്സവ പ്രേമികളുടെ കൂട്ടായ്മയിൽ ഒരു കളിവള്ളം കൂടി പിറവിയെടുത്തു. 14 പേരടങ്ങുന്ന കൂട്ടായ്മയുടെ കഠിനാദ്ധ്വാനത്തിലാണ് കളിവള്ളം നിർമ്മിച്ചത്. മുഹമ്മ സ്വദേശി കെ.പി. ഷാജൻ്റെ എട്ടാമത്തെ സൃഷ്ടിയായാണ് പരിപ്പിൽ ചീറ്റ എത്തുന്നത്. അയ്മനം പരിപ്പ് സ്വദേശികളായ അഖിൽ എം.കെ. (കൺവീനർ), രഞ്ജിത്ത് കെ.എം. (സെക്രട്ടറി), അനീഷ് കോട്ടപ്പറമ്പിൽ, മെൽവിൻ കോട്ടപ്പറമ്പിൽ, രാഹുലൻ വി. എബ്രഹാം, എബിൻ എബ്രഹാം ഐസക്ക്, ലിജോ കളത്തിൽ, ജയ്മോൻ കോണിൽ, മാത്യൂ കെ.പി., ജോർളി ജോസഫ്, സുരേഷ് ഇല്ലമ്പള്ളി, ലിജോ വി.ജെ., അനൂപ് എം.കെ., രതീഷ് കെ. ബാബു തുടങ്ങിയവരുടെ സൗഹൃദ കൂട്ടായ്മയിലൂടെയാണ് വള്ളം നീരണിയുന്നത്.
           11 മുതൽ 15 വരെ ആൾ തുഴയുന്ന വള്ളത്തിന് നിർമ്മാണച്ചെലവ് ഏകദേശം രണ്ട് ലക്ഷം രൂപയാണ്. അംഗങ്ങളുടെ അദ്ധ്വാനത്തിന് പുറമേയാണിത്. അനീഷ് കോട്ടപ്പറമ്പിൽ തടിയും സൗജന്യമായി നൽകുകയുണ്ടായി. 
       പണി പൂർത്തിയാക്കിയ കളിവള്ളം ഈസ്റ്റർ ദിനമായ ഇന്ന് വല്യാട് ഐക്കരശാലിയിൽ മീനച്ചിലാറിന്റെ കൈവഴിയിലാണ് നീരണിഞ്ഞത്.

Post a Comment

0 Comments

Ad Code

Responsive Advertisement