Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നാളെ മുതൽ ഭൂമി പണയത്തിന് ചെലവുകൂടും; കേസുകൾക്കും ഫീസ് ഉയരും

നാളെ മുതൽ ഭൂമി പണയത്തിന് ചെലവുകൂടും; കേസുകൾക്കും ഫീസ് ഉയരും.
                                           
                                                     

തിരു.: സംസ്ഥാന ധനമന്ത്രി കെ.എൻ. ബാല​ഗോപാൽ ബജറ്റിൽ നിർദ്ദേശിച്ച നികുതി, ഫീസ് വർദ്ധനകൾ നാളെ മുതൽ പ്രാബല്യത്തിൽ വരും. ഭൂമി പണയം വച്ച് വായ്പ എടുക്കുന്നതിനുള്ള ചെലവുകൂടും. ചെക്കുകേസിനും വിവാഹ മോചനക്കേസിനും ഫീസ് കൂടും. പാട്ടക്കരാറിന് ന്യായവില അനുസരിച്ച് സ്റ്റാമ്പ് ഡ്യൂട്ടി നിലവിൽ വരും. റബറിന്റെ താങ്ങുവില 170 രൂപയിൽ നിന്നു 180 രൂപയാകും. സ്വയം വൈദ്യുതി ഉൽ‌പാദിപ്പിക്കുന്നവർക്കുള്ള തീരുവ യൂണിറ്റിന് 1.2 പൈസയിൽ നിന്നും 15 പൈസയായി ഉയരും.
        ടൂറിസ്റ്റ് ബസ് നികുതി കുറയും. സർക്കാർ ജീവനക്കാർക്ക് ഡിഎയിലും പെൻഷൻകാർക്ക് ഡിആറിലും 2% ഡിഎ വർദ്ധനയുണ്ടാകും. ദേശീയപാതയിൽ വാളയാർ പാമ്പാമ്പള്ളത്തും കുതിരാൻ തുരങ്കത്തിനു സമീപം പന്നിയങ്കരയിലും ഇന്ന് അർദ്ധരാത്രി മുതൽ ടോൾ നിരക്ക് കൂടും.


Post a Comment

0 Comments

Ad Code

Responsive Advertisement