Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഐഎസ്എൽ; പ്ലേ ഓഫ് പോരാട്ടത്തില്‍ ഒഡീഷ എഫ്‌സിയോട് തോറ്റ് കേരള ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്.

ഐഎസ്എൽ; പ്ലേ ഓഫ് പോരാട്ടത്തില്‍ ഒഡീഷ എഫ്‌സിയോട് തോറ്റ് കേരള ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്.


ഭുവനേശ്വർ: പ്ലേ ഓഫ് പോരാട്ടത്തില്‍ ഒഡീഷ എഫ്‌സിയോട് 2-1ന് തോറ്റ് കേരള ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. റെഗുലര്‍ ടൈമില്‍ ഇരുടീമും ഓരോ ഗോള്‍ അടിച്ചതോടെ  മത്സരം അധിക സമയത്തേക്ക് നീണ്ടിരുന്നു.

        67-ാം മിനിറ്റില്‍ ഫെഡര്‍ സിറിനിച്ച്‌ നേടിയ ഗോളിലൂടെ കേരള ബ്ലാസ്‌റ്റേഴ്‌സാണ് ആദ്യം മുന്നിലെത്തിയത്. വിജയം ഉറപ്പിച്ച ഘട്ടത്തില്‍ രണ്ടാം പകുതിയുടെ അവസാന ഘട്ടത്തില്‍ ഇടിത്തീ പോലെ ഒഡീഷയുടെ ഗോള്‍ വന്നു പതിച്ചു. 87-ാം മിനിറ്റില്‍ ഡീഗോ മൗറിഷ്യോയാണ് ഒഡീഷയ്ക്ക് സമനില ഗോള്‍ സമ്മാനിച്ചത്. ഇരുടീമുകള്‍ക്കും ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചെങ്കിലും അതെല്ലാം പാഴാക്കി. ഗോളെന്ന് ഉറപ്പിച്ച മൂന്ന് അവസരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് തുലച്ചത്. എങ്കിലും ഒഡീഷയുടെ കനത്ത ആക്രമണം അതിജീവിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിനായി. മത്സരത്തില്‍ റെഗുലര്‍ സമയത്ത്‌ 21 ഷോട്ടുകളാണ് ഒഡീഷ പായിച്ചത്. അതില്‍ നാലെണ്ണം ടാര്‍ജറ്റിലായിരുന്നു. 61 ശതമാനമായിരുന്നു ഒഡീഷയുടെ പൊസഷന്‍.39 ശതമാനമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ബോള്‍ പൊസഷന്‍. 11 ഷോട്ടുകള്‍ പായിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement