Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇറാൻ പിടിച്ചെടുത്ത കപ്പലിൽ മലയാളി യുവതിയും.

ഇറാൻ പിടിച്ചെടുത്ത കപ്പലിൽ മലയാളി യുവതിയും.
കോട്ടയം: ഇറാൻ പിടിച്ചെടുത്ത കപ്പലിൽ മലയാളി യുവതിയുംകൊടുങ്ങൂർ താമസിക്കുന്ന തൃശൂർ വെളുത്തൂർ സ്വദേശിനി ആന്റസ ജോസഫ് (21) ആണ് കപ്പലിൽ ഉള്ള നാലാമത്തെയാൾ. രണ്ടു ദിവസം മുമ്പാണ് ഇവർ കൊടുങ്ങൂരിലേക്ക് താമസം മാറ്റിയത് പുതിയ വീട്ടിലെ താമസത്തിന് മകൾ എത്താനിരിക്കയാണ് ഇറാന്‍ സൈന്യം കപ്പൽ പിടിച്ചെടുത്തത്തെന്നു പിതാവ് ബിജു എബ്രഹാം പറഞ്ഞു. ഇന്ന് കമ്പനി അധികൃതർ ബന്ധപ്പെട്ടിരുന്നു. മകൾ സുരക്ഷിതയണെന്ന് അറിയിച്ചുവെന്നും ബിജു പറഞ്ഞു.

         മുഖ്യമന്ത്രി അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് അയച്ച കത്തിൽ മൂന്ന് മലയാളികൾ എന്നാണ് പറഞ്ഞതെന്നും തൻ്റെ മകൾ കൂടി ഉൾപ്പെടെ നാല് പേരാണ് ഉള്ളതെന്നും മകളുടെ കാര്യം വിട്ട് കളഞ്ഞത് മനോവിഷമം ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. എത്രയും വേഗം എല്ലാവരെയും മോചിപ്പിക്കുവാൻ സർക്കാർ ഇടപെടണമെന്നും ബിജു ആവശ്യപ്പെട്ടു.

Post a Comment

0 Comments

Ad Code

Responsive Advertisement