Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഡാമിൽ മീൻ പിടിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു.

ഡാമിൽ മീൻ പിടിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു.

ഇടുക്കി: ചെങ്കുളം ഡാമിൽ മീൻ പിടിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. ഇടുക്കി ജില്ലയിലെ പ്രധാന വടംവലി, വോളിബോൾ താരവും ചെങ്കുളം നാലാനിക്കൽ കുര്യാക്കോസിൻ്റെ മകനുമായ ജിമ്മിയാണ് (33) മരിച്ചത്. 

         ജിമ്മിയും സുഹൃത്തുക്കളായ രണ്ടുപേരും ചേർന്ന് ഡാമിൽ വലകെട്ടി മീൻ പിടിക്കുകയായിരുന്നു. ഇതിനിടെ കുളിക്കുന്നതിനുവേണ്ടി ജിമ്മി വീണ്ടും വെള്ളത്തിൽ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. എന്നാൽ, ഇതറിയാതെ സുഹൃത്തുക്കൾ ഏറെനേരം കരയിൽ കാത്തുനിന്നെങ്കിലും ജിമ്മിയെ കാണാനായില്ല. തുടർന്ന് ഡാമിൽ മീൻ പിടിക്കുകയായിരുന്ന മറ്റു ആളുകളുമായി ചേർന്നു നടത്തിയ തിരച്ചിലിലാണ് ജിമ്മിയെ അബോധാവസ്ഥയിൽ വെള്ളത്തിൽ കണ്ടെത്തിയത്. ഉടൻതന്നെ ആനച്ചാലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് തോക്കുപാറ സെന്റ് ജോർജ്ജ് യാക്കോബായ പള്ളിയിൽ നടക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement