Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മഴക്കെടുതിയും വെള്ളപ്പൊക്കവും; കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

മഴക്കെടുതിയും വെള്ളപ്പൊക്കവും; കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.


കോട്ടയം: മഴ ശക്തമായി പെയ്ത ഒരു പകലിന് ഒടുവിൽ കെടുതികളാൽ വലഞ്ഞ് തീരദേശവാസികളും താഴ്ന്ന പ്രദേശങ്ങളിലെ താമസക്കാരായ ജനങ്ങളും. വിവിധയിടങ്ങളിൽ കെടുതികൾ രൂക്ഷമായതോടെ ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു.
            ജില്ലയിൽ വിവിധയിടങ്ങളിലായി 11 ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവിൽ തുറന്നിരിക്കുന്നത്. 332 പേർ ഈ സുരക്ഷിതകേന്ദ്രങ്ങളിലേയ്ക്ക് ഇന്നലെ വൈകിട്ടോടെ മാറിയിട്ടുണ്ട്. സ്ത്രീകള്‍-126, പുരുഷന്‍മാര്‍ - 125 കുട്ടികള്‍ -81 എന്നിങ്ങനെയാണ് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരുടെ കണക്ക്. ഭരണങ്ങാനം, ളാലം, മുത്തോലി  അയർക്കുന്നം, ഏറ്റുമാനൂർ, കൊണ്ടൂർ തുടങ്ങിയങ്ങളിലായിട്ടാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.
     ഉരുൾപൊടിയുണ്ടായ വെള്ളം കിഴക്കൻ പ്രദേശങ്ങളിൽ നിന്ന് ഇറങ്ങിത്തുടങ്ങിതോടെ പടിഞ്ഞാറൻ പ്രദേശങ്ങളിലേയ്ക്ക് ഇന്ന് കൂടുതൽ വെള്ളം ഒഴുകിയെത്തും. അതോടെ താഴ്ച പ്രദേശങ്ങളായ അയ്മനം, ആർപ്പൂക്കര, തിരുവാർപ്പ്, കുമരകം പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുണ്ട്. 

Post a Comment

0 Comments

Ad Code

Responsive Advertisement