Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കൈ' വിടുന്നോ കന്നഡ ?; എന്‍ഡിഎ 25 സീറ്റ് വരെ നേടുമെന്ന് എക്‌സിറ്റ് പോള്‍.

'കൈ' വിടുന്നോ കന്നഡ ?  എന്‍ഡിഎ 25 സീറ്റ് വരെ നേടുമെന്ന് എക്‌സിറ്റ് പോള്‍.


ന്യൂഡൽഹി: ഇന്ത്യാ സഖ്യം ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന കർണാടകയിൽ കോൺഗ്രസ് തകർന്നടിയുമെന്ന് പ്രവചനം. ആകെയുള്ള 28 ലോക്സഭാ സീറ്റുകളിൽ 25 വരെ സീറ്റ് എൻഡിഎ നേടുമെന്ന് ഇന്ത്യാ ടുഡെ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചിച്ചു.

        സംസ്ഥാന ഭരണമുണ്ടായിട്ട് പോലും മൂന്ന് മുതൽ അഞ്ചു സീറ്റ് വരെ മാത്രമാണ് കോൺഗ്രസിന് നേടാൻ കഴിയുകയെന്നും ഇന്ത്യാ ടുഡെ ആക്സിസ് മൈ ഇന്ത്യ ഫലം പ്രവചിക്കുന്നു. എബിപി ന്യൂസ് ഡി ഡൈനാമിക് 23 സീറ്റാണ് എൻഡിഎയ്ക്ക് പ്രവചിക്കുന്നത് കോൺഗ്രസിന് അഞ്ചു സീറ്റും പറയുന്നു.

        2019ൽ 25 സീറ്റുകൾ ബിജെപിക്ക് ലഭിച്ചപ്പോൾ ഒരു സീറ്റ് മാത്രമായിരുന്നു കോൺഗ്രസിന്. ഒരു സീറ്റ് സ്വതന്ത്രനും മറ്റൊരു സീറ്റ് ജനതാദളിനുമായിരുന്നു. എന്നാൽ, 2023ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ മുന്നേറ്റം നടത്തി തിരിച്ചെത്തിയിരുന്നു. ആകെയുള്ള 224 സീറ്റിൽ 135 സീറ്റായിരുന്നു കോൺഗ്രസിന് ലഭിച്ചത്. ഈ നേട്ടം ആവർത്തിക്കില്ലെന്നാണ് എക്സിറ്റ്പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്.


Post a Comment

0 Comments

Ad Code

Responsive Advertisement