Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

'മോദിജി, ഫോൺ മാറ്റിവച്ച് ധ്യാനത്തിൽ ശ്രദ്ധിക്കൂ…’; പ്രധാനമന്ത്രിയുടെ ട്വീറ്റിനെ പരിഹസിച്ച് കോൺഗ്രസ്.

'മോദിജി, ഫോൺ മാറ്റിവച്ച് ധ്യാനത്തിൽ ശ്രദ്ധിക്കൂ…’; പ്രധാനമന്ത്രിയുടെ ട്വീറ്റിനെ പരിഹസിച്ച് കോൺഗ്രസ്.


തിരു.: പ്രധാനമന്ത്രിയുടെ കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലെ ധ്യാനം മാധ്യമശ്രദ്ധ കിട്ടാനുള്ള ശ്രമം ആണെന്നുള്ള പരിഹാസമുയരുമ്പോൾ മോദിയുടെ ട്വീറ്റിനെതിരേ കോൺഗ്രസിന്റെ ട്രോൾ. ധ്യാനം തുടരുന്നതിനിടെ പ്രധാനമന്ത്രിയുടെ എക്സ് ഹാൻഡിലിൽ വന്ന ട്വീറ്റിനെതിരെയാണ് കോൺഗ്രസ് കമന്റ് ചെയ്തത്. ഫോൺ മാറ്റിവച്ച് ധ്യാനത്തിൽ ശ്രദ്ധിക്കുക എന്നാണ് കമന്റ് ചെയ്തത്. 2023-'24 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തിലുണ്ടായ ജിഡിപി വളര്‍ച്ചയെ കുറിച്ചായിരുന്നു ധ്യാനത്തിനിടെ നരേന്ദ്ര മോദിയുടെ ട്വീറ്റ്.
       2023-'24 സാമ്പത്തിക വര്‍ഷം രാജ്യം 8.2 ശതമാനം വളര്‍ച്ച നേടിയെന്നും രാജ്യത്തെ കഠിനാധ്വാനം ചെയ്യുന്ന ജനങ്ങള്‍ക്ക് അതിന് നന്ദി പറയുന്നുവെന്നുമാണ് മോദി എക്‌സില്‍ കുറിച്ചത്. ‘ഏകാഗ്രമായിരിക്കൂ മോദി ജീ, ഫോണ്‍ ദൂരെ മാറ്റി വെക്കൂ’ എന്നാണ് മോദിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് കെപിസിസിയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡില്‍ പരിഹസിച്ചത്.
         നരേന്ദ്രമോദിയുടെ ട്വീറ്റിന് താഴേയും നിരവധി പേര്‍ പരിഹാസ കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കന്യാകുമാരിയില്‍ ധ്യാനം ചെയ്യുന്ന താങ്കള്‍ക്ക് എങ്ങനെയാണ് എക്‌സ് ഉപയോഗിക്കാന്‍ കഴിയുക എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ‘ധ്യാനസമയത്ത്  ട്വീറ്റ്-ബ്രേക്ക് എടുക്കുന്നത് ഉചിതമാണോ സാര്‍?’ എന്നാണ് മറ്റൊരു കമന്റ്. ട്വിറ്റര്‍ ഉപയോഗിച്ച് താങ്കള്‍ എന്തുതരം ധ്യാനമാണ് ചെയ്യുന്നത് എന്നും ഒരാള്‍ ചോദിച്ചു. അതേസമയം, പ്രധാനമന്ത്രിയുടേത് ഉൾപ്പടെ പല പ്രമുഖ നേതാക്കൻമാരുടേയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് അവരല്ലായെന്ന വസ്തുത സൗകര്യപൂർവ്വം മറന്നാണ് ഇത്തരം ട്രോളുകൾ.
       

Post a Comment

0 Comments

Ad Code

Responsive Advertisement