Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഡ്രൈവിങ്ങ് ലൈസന്‍സ് ടെസ്റ്റിന് ഇനി മുതല്‍ അംഗീകൃത പരിശീലകന്‍ നിര്‍ബന്ധം.

ഡ്രൈവിങ്ങ് ലൈസന്‍സ് ടെസ്റ്റിന് ഇനി മുതല്‍ അംഗീകൃത പരിശീലകന്‍ നിര്‍ബന്ധം.                                   
                                                          
തിരു.: ഡ്രൈവിങ് ടെസ്റ്റിന് അംഗീകൃത പരിശീലകരുടെ സാന്നിധ്യം ശനിയാഴ്ച മുതല്‍ നിര്‍ബന്ധമാക്കി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവിറക്കി. പഠിതാക്കളെ ടെസ്റ്റിന് എത്തിക്കേണ്ടത് അതത് സ്‌കൂളുകളുടെ അംഗീകൃത പരിശീലകന്‍ നേരിട്ടായിരിക്കണം. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇവര്‍ രജിസ്റ്ററില്‍ ഒപ്പിടണം. ഡ്രൈവിങ് സ്‌കൂളുകളില്‍ പ്രവേശന രജിസ്റ്റര്‍ (ഫോം 14), തിയറി ക്ലാസുകളുടെ ഹാജര്‍ (ഫോം 15), എന്നിവ നിര്‍ബന്ധമാണ്.
       ഒരു സ്‌കൂളില്‍ പഠിച്ചയാളെ മറ്റൊരു സ്‌കൂളിലെ പരിശീലകന്റെ പേരില്‍ ടെസ്റ്റിന് ഹാജരാക്കിയാല്‍ രജിസ്റ്റര്‍ പരിശോധിച്ച് കണ്ടെത്താനാകും. തിരിമറി കാട്ടുന്ന സ്‌കൂളുകള്‍ക്ക് എതിരേ നടപടിക്ക് നിര്‍ദ്ദേശം നല്‍കി.
        എന്നാൽ, ഡ്രൈവിങ് സ്‌കൂളില്‍ പഠിച്ചവര്‍ക്ക് വേണമെങ്കില്‍ സ്വന്തം വാഹനത്തില്‍ ടെസ്റ്റില്‍ പങ്കെടുക്കാനാകും.

Post a Comment

0 Comments

Ad Code

Responsive Advertisement