ഹൈബിയുടെ ഭൂരിപക്ഷം രണ്ടര ലക്ഷം, എതിർസ്ഥാനാർത്ഥിയ്ക്ക് അതിലും കുറവ് !
കൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലത്തിൽ നിന്നും വീണ്ടും വിജയിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഹൈബി ഈഡന് ലഭിച്ച ഭൂരിപക്ഷത്തേക്കാൾ കുറവ് വോട്ടുകൾ മാത്രമാണ് എതിർസ്ഥാനാർത്ഥിയായി മത്സരിച്ച സിപിഐഎമ്മിലെ കെ.ജെ. ഷൈൻ ടീച്ചർക്ക് ലഭിച്ചത്.
തികച്ചും ഏകപക്ഷീയമായ മത്സരമായിരുന്നു എറണാകുളത്തേത്. ഒരു ഘട്ടത്തിൽ പോലും എൽഡിഎഫ് സ്ഥാനാർത്ഥിയ്ക്ക് മത്സരം കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ല. ഹൈബി ഈഡന് 4,82,317 വോട്ട് ലഭിച്ചപ്പോൾ, കെ.ജെ. ഷൈൻ ടീച്ചർക്ക് ലഭിച്ചത് 2,31,932 വോട്ട് മാത്രമാണ്. എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച ഡോ. കെ.എസ്. രാധാകൃഷ്ണൻ (ബിജെപി) 1,44,500 വോട്ടുകൾ നേടി.
വയനാട്ടിലും രാഹുൽ ഗന്ധി (കോൺഗ്രസ്) 6,47,445 വോട്ടുകൾ നേടി, 3,64,422 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ജയിച്ചപ്പോൾ, എൽഡിഎഫിൻ്റെ ആനി രാജയ്ക്ക് (സിപിഐ) 2,83,023 വോട്ടുകൾ നേടാനേ കഴിഞ്ഞുള്ളൂ. എൻഡിഎ സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ (ബിജെപി) 1,41,045 വോട്ടുകൾ നേടി.
0 Comments