Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചാലക്കുടിപ്പുഴയിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി.

ചാലക്കുടിപ്പുഴയിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. 


കാലടി: ചാലക്കുടിപ്പുഴയിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. കാലടി പ്ലാന്റേഷൻ അതിരപ്പിള്ളി ഡിവിഷനിൽ ടി.എസ്.ആർ. ഫാക്ടറിക്ക് സമീപം പുഴയരികിലാണ് കൊമ്പൻ്റെ ജഡം കിടക്കുന്നത്. മലവെള്ളത്തിൽ ഒഴുകി വന്നതാണ് എന്നാണ് നിഗമനം.
      ആനയുടെ മസ്തകവും പുറവും മാത്രമെ വെള്ളത്തിനു മുകളിൽ കാണാൻ കഴിയുന്നുള്ളൂ. കഴിഞ്ഞ ദിവസം വാഴച്ചാൽ ഇരുമ്പുപാലത്തിന് അടിയിലൂടെ കാട്ടാന ഒഴുകി പോയിരുന്നു അതേ ആന തന്നെയാണോ എന്ന് സംശയമുണ്ട്. നാട്ടുകാരാണ് ജഡം കണ്ടത്. വനപാലകരെ വിവരം അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement