Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ദമ്പതിമാരെ സൗദിയിൽ താമസ സ്‌ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

ദമ്പതിമാരെ സൗദിയിൽ താമസ സ്‌ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

കൊല്ലം: സൗദി അൽകൊബാറിൽ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം തൃക്കരുവ സ്വദേശി നടുവിലച്ചേരി മംഗലത്തുവീട്ടിൽ അനൂപ് മോഹനും (37) ഭാര്യ രമ്യമോളുമാണ് (28) മരിച്ചത്. അനൂപിനെ ഫാനിൽ തൂങ്ങി മരിച്ച നിലയിലും രമ്യയെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. രമ്യയെ കൊലപ്പെടുത്തി അനൂപ് ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് നിഗമനം.
       രണ്ട് ദിവസമായി രമ്യ ഒന്നും സംസാരിക്കാതെ കിടക്കുകയായിരുന്നെന്നും തന്നെ അച്ഛൻ തലയിണ മുഖത്തമർത്തി ശ്വാസം മുട്ടിച്ചതായും 5 വയസുകാരി മകൾ ആരാധ്യ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. മൃതദേഹങ്ങൾ പോസ്‌റ്റ്മോർട്ടത്തിനായി ദമ്മാം മെഡിക്കൽ കോംപ്ലക്സ‌് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 12 വർഷമായി തുക്ബ സനയ്യയിൽ പെയിന്റിങ് വർക്ക് ഷോപ്പ് നടത്തി വരുകയായിരുന്നു അനൂപ്.

Post a Comment

0 Comments

Ad Code

Responsive Advertisement