Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റേഡിയോ ജോക്കി ലാവണ്യ അന്തരിച്ചു.

റേഡിയോ ജോക്കി ലാവണ്യ അന്തരിച്ചു.


കൊച്ചി: റേഡിയോ ജോക്കി ലാവണ്യ അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു ആര്‍ജെ ലാവണ്യ. 
        പതിനഞ്ചു വർഷത്തിലധികമായി ലാവണ്യ മാധ്യമരംഗത്തുണ്ട്. ക്ലബ് എഫ്എം, റെഡ് എഫ്‌എം, യുഎഫ്എം, റേഡിയോ രസം തുടങ്ങിയ റേഡിയോകളിലൂടെ ശ്രോതാക്കളുടെ മനസില്‍ ഇടം പിടിച്ച ലാവണ്യ, റേഡിയോ കേരളത്തിലൂടെ പ്രവാസി മലയാളികള്‍ക്ക് കൂടുതല്‍ സുപരിചിതയായി മാറിയിരുന്നു. നിലവിൽ ദുബൈ ആസ്ഥാനമായ റേഡിയോ കേരളം 1476 എഎമ്മില്‍ സീനിയർ റേഡിയോ ജോക്കിയാണ്. രമ്യാ സോമസുന്ദരം എന്നാണ് യഥാർത്ഥ പേര്.
      ആഴ്ചകള്‍ക്ക് മുമ്പ് 'ഇതും കടന്നു പോകും' എന്ന കുറിപ്പോടെ ആര്‍ജെ ലാവണ്യ ആശുപത്രിയില്‍ നിന്നുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ജീവിതത്തോട് പോസിറ്റീവ് മനോഭാവം പുലര്‍ത്തിയ ലാവണ്യയുടെ വേര്‍പാടിന്‍റെ നടുക്കത്തിലാണ് സുഹൃത്തുക്കള്‍. ജാസി ഗിഫ്റ്റ്, ആര്‍ജെ അമന്‍ എന്നിവരടക്കം ലാവണ്യയെ അനുസ്മരിച്ച്‌ കുറിപ്പുകള്‍ പങ്കുവെച്ചിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement