Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വനിതാ ദന്തഡോക്ടറെ തെരുവ് നായ്ക്കൾ ആക്രമിച്ചു; ഗുരുതര പരിക്ക്.

വനിതാ ദന്തഡോക്ടറെ തെരുവ് നായ്ക്കൾ ആക്രമിച്ചു; ഗുരുതര പരിക്ക്.


തൃശൂർ: മാള അഷ്ടമിച്ചിറയിൽ വനിത ദന്തഡോക്ടറെ തെരുവ് നായ്ക്കൾ ആക്രമിച്ചു. അഷ്ടമിച്ചിറ സ്വദേശിയായ ഡോക്ടർ ശ്രീജിത്തിന്റെ ഭാര്യ ഡോക്ടർ പാർവതി ശ്രീജിത്താണ് തെരുവു നായ്ക്കളുടെ ക്രൂരമായ ആക്രമണത്തിന് ഇരയായത്. ഇന്നലെ ഉച്ചയ്ക്ക് ക്ലിനിക്കിൽ നിന്നും തന്റെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ വരുന്ന സമയത്താണ് നായ്ക്കൾ കൂട്ടം ചേർന്ന് പാർവതിയെ ആക്രമിച്ചത്. നായ്ക്കൾ വരുന്നതു കണ്ടു ഭയന്ന പാർവതി  പുറകോട്ട് വീഴുകയായിരുന്നു. വീണു കിടന്നിരുന്ന ഡോക്ടറുടെ ഇരുതുടകളിലും കൈകളിലുമായി നായ്ക്കൾ കടിക്കുകയായിരുന്നു. ആക്രമണത്തിൽ അവർക്ക് സാരമായ പരിക്കുകൾ പറ്റുകയും വീഴ്ചയിൽ കൈയ്ക്ക് ഒടിവും സംഭവിച്ചു. തക്കസമയത്ത് പെട്രോൾ പമ്പിലെ ജീവനക്കാർ ഓടിവന്നതിനാലാണ് തനിക്ക് ജീവൻ തിരിച്ചുകിട്ടിയതെന്ന് അവർ പറയുന്നു.
         തെരുവുനായ ആക്രമണം നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി എന്തെങ്കിലും ചെയ്യണമെന്നും തന്റെ സ്ഥാനത്ത് വല്ല സ്കൂൾ കുട്ടികളും ആയിരുന്നെങ്കിൽ, മരണം വരെ സംഭവിച്ചേനെയെന്നും അവർ കൂട്ടിച്ചേർത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement