Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഹിൻഡൻബർഗ് റിപ്പോർട്ട്; സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം.

ഹിൻഡൻബർഗ് റിപ്പോർട്ട്; സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം.


ന്യൂഡൽഹി: രണ്ടാം ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തു വന്നതോടെ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷസഖ്യം. സെബി ചെയർപേഴ്‌സനെ പുറത്താക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. 22ന് നടത്തുന്ന സമരം വിജയിപ്പിക്കാനുള്ള ആസൂത്രണ പരിപാടികളിലേക്ക് കോണ്‍ഗ്രസ് കടന്നു. 
       സെബി ചെയർപേഴ്‌സനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് ഉപയോഗിച്ച്‌ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. അദാനിയും സെബി ചെയർപേഴ്‌സനും തമ്മിലുള്ള ബന്ധം തുറന്നു കാട്ടാനായി താഴെത്തട്ടില്‍ പ്രചാരണം നടത്താൻ ഇന്നലെ ചേർന്ന നേതൃയോഗം തീരുമാനിച്ചു. 
       കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്‌ പ്രതിപക്ഷ പാർട്ടികളെ വേട്ടയാടുന്നതിനെതിരെ ശക്തമായി പ്രതിരോധം തീർക്കാനാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement