Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കോട്ടയം നഗരസഭയിലേക്ക് ബിജെപി നടത്തിയ മാർച്ച് അക്രമാസക്തമായി.

കോട്ടയം നഗരസഭയിലേക്ക് ബിജെപി നടത്തിയ മാർച്ച് അക്രമാസക്തമായി.


കോട്ടയം: നഗരസഭയിലേക്ക് ബിജെപി നടത്തിയ മാർച്ച് അക്രമാസക്തമായി.
പോലീസിന്റെ വലയം തകർത്തു കൊണ്ട് പ്രവർത്തകർ ഓഫീസിലേക്ക് അതിക്രമിച്ചു കയറി.
        കോട്ടയം നഗരസഭയിലെ മുൻ ജീവനക്കാരൻ പെൻഷൻ ഫണ്ട് തിരിമറി നടത്തിയ സംഭവത്തിൽ ആയിരുന്നു ബിജെപിയുടെ മാർച്ച്. ടൗൺ ചുറ്റി നടന്ന പ്രകടനം, നഗരസഭയുടെ മുന്നിലെത്തിയപ്പോൾ മാർച്ച് ഗേറ്റിൽ തടഞ്ഞുകൊണ്ട് നിലയുറപ്പിച്ചിരുന്നു. എന്നാൽ, പോലീസിന്റെ പ്രതിരോധം തകർത്തു കൊണ്ട് പ്രവർത്തകർ ഓഫീസിനുള്ളിലേക്ക് അതിക്രമിച്ച കയറുകയായിരുന്നു. തുടർന്ന് ശക്തമായ പ്രതിഷേധ മുദ്രാവാക്യം മുഴക്കി ഓഫീസിനുള്ളിൽ പ്രവർത്തകർ പ്രതിഷേധ ധർണ്ണയും നടത്തി.
         ബിജെപി കോട്ടയം ജില്ല പ്രസിഡന്റ് ലിജിൻ ലാൽ സമരം ഉദ്ഘാടനം ചെയ്തു. മൂന്നു വർഷക്കാലം കൊണ്ട് ഒരു ഉദ്യോഗസ്ഥൻ കോടിക്കണക്കിന് രൂപ തിരിമറി നടത്തിയിട്ടും നടപടി എടുക്കാതിരുന്ന സെക്രട്ടറി അടക്കമുളളവർക്കെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Post a Comment

0 Comments

Ad Code

Responsive Advertisement