Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കസ്റ്റംസിന്റെ വമ്പൻ സിഗരറ്റുവേട്ട; രണ്ടു പേർ അറസ്റ്റിൽ.

കസ്റ്റംസിന്റെ വമ്പൻ സിഗരറ്റുവേട്ട; രണ്ടു പേർ അറസ്റ്റിൽ.


മലപ്പുറം: മലപ്പുറത്ത് കൊച്ചി കസ്റ്റംസ് പ്രിവന്റീവിന്റെ വമ്പൻ വിദേശ സിഗരറ്റുവേട്ട. കാക്കഞ്ചേരിയിലെ 'ഡെറിവെറി' വെയർഹൗസിൽ നടന്ന റെയ്ഡിൽ 12.88 ലക്ഷം വിദേശ സിഗരറ്റുകളാണ് പിടിച്ചെടുത്ത്. ഇന്ത്യൻ വിപണിയിൽ 1.67 കോടി രൂപ വിലമതിക്കുന്നതാണിത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തു.
        വെയർഹൗസിനുള്ളിൽ 33 പാഴ്‌സൽ ബോക്‌സുകളിലായിരുന്നു സിഗരറ്റുകൾ സൂക്ഷിച്ചിരുന്നത്. ഇന്ത്യൻ വിപണിയിൽ വിൽക്കാനുള്ള നിയമപരമായ മുന്നറിയിപ്പുകളൊന്നും സിഗരറ്റ് പായ്ക്കറ്റുകളിലില്ലായിരുന്നു. ഡൽഹി, ഗുജറാത്ത്, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് ഈ സിഗരറ്റുകൾ എത്തിച്ചിരിക്കുന്നത്. വിവിധ തുറമുഖങ്ങൾ വഴിയാകാം ഇത് രാജ്യത്ത് എത്തിച്ചതെന്ന് കസ്റ്റംസ് അന്വേഷണ സംഘം കരുതുന്നു. സിഗരറ്റുകടത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
        കള്ളക്കടത്തിലൂടെ സംസ്ഥാനത്ത് എത്തിച്ച 3,258 കിലോ വിദേശ സിഗരറ്റ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് പിടികൂടി കത്തിച്ചു കളഞ്ഞത് രണ്ടു മാസം മുൻപായിരുന്നു. കൊച്ചിയിൽ ജൂലായ് മാസം ആദ്യം നടന്ന റെയ്ഡിൽ വാടകവീട്ടിൽ നിന്ന് 21 ലക്ഷം രൂപ വിലമതിക്കുന്ന ഒരു ലക്ഷത്തിലേറെ കള്ളക്കടത്ത് സിഗരറ്റും പിടികൂടിയിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement