Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഓട്ടോ ഡ്രൈവറുടെ സിസി അടയ്ക്കാൻ വെച്ചിരുന്ന 14,200 രൂപ കള്ളൻ മോഷ്ടിച്ചതായി പരാതി.

ഓട്ടോ ഡ്രൈവറുടെ സിസി അടയ്ക്കാൻ വെച്ചിരുന്ന 14,200 രൂപ കള്ളൻ മോഷ്ടിച്ചതായി പരാതി. 

കോട്ടയം: തിരുനക്കര ക്ഷേത്രത്തിൽ തൊഴാൻ വന്ന ഓട്ടോ ഡ്രൈവറുടെ ഓട്ടോയ്ക്ക് സിസി അടയ്ക്കാൻ വെച്ചിരുന്ന 14,200 രൂപ കള്ളൻ മോഷ്ടിച്ചുകൊണ്ട് പോയതായി പരാതി. ഇന്ന് രാവിലെ ഏഴിനും എട്ടു മണിക്കും ഇടയ്ക്ക് ആയിരുന്നു സംഭവം. ചാലുകുന്ന് സ്വദേശിയായ സെൽവരാജിന്റെ പണമാണ് നഷ്ടപ്പെട്ടത്. പതിവായി എല്ലാ തിങ്കളാഴ്ചകളിലും തിരുനക്കര ക്ഷേത്രത്തിൽ തൊഴാൻ പോകുന്ന സെൽവരാജ്, വണ്ടിയുടെ സിസി അടയ്ക്കാനും മറ്റ് ചെലവുകൾക്കും വെച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്. തൊഴാൻ പോയതു കാരണം ഓട്ടോയ്ക്കുള്ളിൽ ആയിരുന്നു താക്കോലും പണവും സൂക്ഷിച്ചിരുന്നത് ഇതാണ് കള്ളൻ മോഷ്ടിച്ച് കൊണ്ടു പോയത്. സംഭവം അറിഞ്ഞ ഉടൻതന്നെ സെൽവരാജ് കോട്ടയം വെസ്റ്റ് പോലീസിൽ പരാതി നൽകി. പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement