Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ട്രെയിനുകൾ കൂട്ടിയിടിച്ചു കത്തി: 19 പേർക്ക് പരിക്ക്.

ട്രെയിനുകൾ കൂട്ടിയിടിച്ചു കത്തി: 19 പേർക്ക് പരിക്ക്. 


ചെന്നൈ: തമിഴ്നാട് തിരുവള്ളൂർ കവരൈപ്പേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്ക് പരിക്ക്. നാലു പേരുടെ നില  ഗുരുതരമാണ്. ഇവരെ ചെന്നൈയിലെ സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
          മൈസൂരുവിൽ നിന്ന് ദർഭംഗയിലേക്ക് പോവുകയായിരുന്ന ബാഗ്മതി എക്സ്പ്രസ്, ഇന്നലെ രാത്രി എട്ടരയക്ക് റെയിൽവേ സ്റ്റേഷനോട് ചേർന്നു നിർത്തിയിട്ട ചരക്ക് ട്രെയിനിൽ ഇടിച്ചാണ് അപകടമുണ്ടായത്. ആകെ 1360 യാത്രക്കാരാണ്‌ ട്രെയിനിൽ ഉണ്ടായിരുന്നത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ 13 കോച്ചുകള്‍ പാളം തെറ്റുകയും മൂന്ന് കോച്ചുകള്‍ക്ക് തീപിടിക്കുകയുമുണ്ടായി.
         അപകടത്തെ തുടർന്ന് രണ്ട് ട്രെയിനുകൾ റദ്ദാക്കി. 16 ട്രെയിനുകൾ വഴി തിരിച്ചു വിട്ടു.

Post a Comment

0 Comments

Ad Code

Responsive Advertisement