Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മിനിലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു.

മിനിലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു.


ആലുവ: ഏലൂർ കുറ്റിക്കാട്ടുകരയിൽ വച്ച് മിനിലോറിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. കളമശ്ശേരി പുതിയ റോഡ് വൺടച്ച് ഇലക്ട്രോണിക്സ് ജീവനക്കാരായ രാഹുൽ രാജ് (22), ആദിഷ് (21) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ നാട്ടുകാർ ആലുവായിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനു മുമ്പേ മരിച്ചിരുന്നു.
        എസി മെക്കാനിക്കുകളായ രാഹുലും ആദിഷും കളമശ്ശേരിയിൽ നിന്നു ഭക്ഷണം കഴിച്ച് രാത്രി 11 മണിയോടെ പാതാളത്തെ താമസ സ്ഥലത്തേയ്ക്കു പോകുകയായിരുന്നു. ഇടുക്കി ജില്ലയിൽ അടിമാലി കമ്പിളികണ്ടം പാറത്തോട് പൂക്കാട്ട് വീട്ടിൽ രാജൻകുട്ടിയുടെ മകനാണ് രാഹുൽ രാജ് (22). അമ്മ: ബിന്ദു. വിദ്യാർത്ഥിനിയായ രാധിക ഏക സഹോദരിയാണ്.

കോഴിക്കോട് പയ്യോളി മണിയൂരിൽ തൈവച്ച പറമ്പിൽ രമേശന്റെ മകനാണ് ആദിഷ് (21)
അമ്മ: ബീന
സഹോദരൻ: അനന്തു.

Post a Comment

0 Comments

Ad Code

Responsive Advertisement