Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തലയില്ലാത്ത മൃതദേഹം ചാക്കില്‍ കെട്ടിയ നിലയിൽ കണ്ടെത്തി.

തലയില്ലാത്ത മൃതദേഹം ചാക്കില്‍ കെട്ടിയ നിലയിൽ കണ്ടെത്തി.


തൃശൂർ: തലയില്ലാത്ത മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. തൃശൂര്‍ മണലിപ്പുഴയിലാണ്ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സമീപവാസികളായ വഞ്ചിക്കാരാണ് ചാക്ക് ആദ്യം കാണുന്നത്. വഞ്ചിക്കാർക്ക് സംശയം തോന്നിയതോടെ പുതുക്കാട് പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. ചാക്കില്‍ നിന്ന് മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പുരുഷന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ. മൃതദേഹത്തിന് അഞ്ചുദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

0 Comments

Ad Code

Responsive Advertisement