Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പ്രമുഖ വ്യവസായിയും ടാറ്റാ സണ്‍സ് ഗ്രൂപ്പ് ഇമിരറ്റസ് ചെയർമാനുമായ രത്തൻ ടാറ്റ അന്തരിച്ചു.

പ്രമുഖ വ്യവസായിയും ടാറ്റാ സണ്‍സ് ഗ്രൂപ്പ് ഇമിരറ്റസ് ചെയർമാനുമായ രത്തൻ ടാറ്റ അന്തരിച്ചു.

മുംബൈ: പ്രമുഖ വ്യവസായിയും ടാറ്റാ സണ്‍സ് ഗ്രൂപ്പ് ഇമിരറ്റസ് ചെയർമാനുമായ രത്തൻ ടാറ്റാ അന്തരിച്ചു. 86 വയസ് ആയിരുന്നു. കഴിഞ്ഞ ദിവസം അർദ്ധരാത്രിയില്‍ രക്തസമ്മർദ്ദം കുറഞ്ഞതോടെയാണ് രത്തൻ ടാറ്റായെ മുംബൈ ബ്രീച്ച്‌ കാൻഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന്  തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്നലെ ഉച്ചയോടെ അത്യാസന്ന നിലയിലായ അദ്ദേഹത്തിൻ്റെ മരണം രാത്രി 11.45ഓടെയാണ് ഔദ്യോഗികമായി പുറത്തു വിട്ടത്. കാർഡിയോളജിസ്റ്റ് ഡോ. ഷാരൂഖ് ആസ്പി ഗോള്‍വല്ലയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് അദ്ദേഹത്തെ ചികിത്സിച്ചിരുന്നത്.
          രത്തൻ 1937 ഡിസംബർ 28നാണ് ജനിച്ചത്. 1990 മുതൽ 2012 വരെ ടാറ്റാ ഗ്രൂപ്പിൻ്റെ ചെയർമാനായും 2016 ഒക്ടോബർ മുതൽ 2017 ഫെബ്രുവരി വരെ ഇടക്കാല ചെയർമാനായും പ്രവർത്തിച്ചു. അതിൻ്റെ ചാരിറ്റബിൾ ട്രസ്റ്റുകളുടെ തലവനായി തുടരുകയായിരുന്നു. അവിവാഹിതനാണ്.
        2000ലെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ലഭിച്ചതിന് ശേഷം, 2008ൽ അദ്ദേഹത്തിന് ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷനും ലഭിച്ചു. ഇന്ത്യൻ വ്യവസായത്തിലെ ഏറ്റവും മികച്ച വ്യക്തിത്വങ്ങളില്‍ ഒരാളായി അറിയപ്പെടുന്ന രത്തൻ ടാറ്റാ 1991 മുതല്‍ 2012 വരെ ടാറ്റാ സണ്‍സിന്റെ ചെയർമാനായിരുന്നു. ടാറ്റാ ഗ്രൂപ്പ്, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആഗോളതലത്തില്‍ വളർന്നു. ടാറ്റാ ഗ്രൂപ്പ് ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറായ ടാറ്റാ നാനോ പുറത്തിറക്കിയതോടൊപ്പം സോഫ്റ്റ്‌വെയർ സേവന വിഭാഗമായ ടാറ്റാ കണ്‍സള്‍ട്ടൻസി സർവീസസിനെ (TCS) ആഗോള ഐടി രംഗത്തെ ഒരു മുൻനിര കമ്പനിയാക്കി വളർത്തി എടുത്തു. 2012ല്‍ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനം ഒഴിഞ്ഞെങ്കിലും പിന്നീട് ടാറ്റാ സണ്‍സ്, ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ സ്റ്റീല്‍ തുടങ്ങിയ നിരവധി കമ്പനികളുടെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. ഗ്രൂപ്പിനുള്ളിലെ നേതൃത്വ തർക്കങ്ങളുടെ പേരിൽ വീണ്ടും ഇടക്കാല ചെയർമാനായി 2016ൽ തിരിച്ചെത്തി. 2017 ജനുവരി മുതൽ ഇമിരറ്റസ് ചെയർമാനായി പ്രവർത്തിച്ചു വരുകയായിരുന്നു അദ്ദേഹം.

Post a Comment

0 Comments

Ad Code

Responsive Advertisement