Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു.

ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു.

കോട്ടയം: മെഡിക്കൽ കോളേജിനു സമീപം അമ്പലക്കവലയിൽ എസ്എംഇയ്ക്കു സമീപം ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. ആർപ്പൂക്കര വില്ലൂന്നി ചൂരക്കാവ് ക്ഷേത്രത്തിനു സമീപം മൂന്നുപറയിൽ വീട്ടിൽ രാജേഷിന്റെ മകൻ ആദിത്യൻ രാജേഷ് (22) ആണ് മരിച്ചത്. 
        ഇന്നലെ രാത്രി 10.45നായിരുന്നു അപകടം. മെഡിക്കൽ കോളേജ് ആശുപത്രി ഭാഗത്ത് സുഹൃത്തുക്കളെ കണ്ട ശേഷം വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു ആദിത്യൻ. നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റിന്റെ കോൺക്രീറ്റ് ഭാഗം ഇളകി മാറി കമ്പി പുറത്തു വന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് രാവിലെ 9.30 ഓടെയാണ് മരണം സംഭവിച്ചത്. മാതാവ്: സവിത രാജേഷ്. സഹോദരങ്ങൾ: അഭിറാം, അഭിജിത്ത്. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement