Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കർണാടക സ്വദേശി അല്‍ത്താഫ് ഈ വർഷത്തെ ഓണം ബമ്പർ ഭാഗ്യവാൻ.

കർണാടക സ്വദേശി അല്‍ത്താഫ് ഈ വർഷത്തെ ഓണം ബമ്പർ ഭാഗ്യവാൻ.


വയനാട്: ഓണം ബമ്പർ ലോട്ടറി ഭാഗ്യവാൻ കർണാടക സ്വദേശി.
ഇന്ന് രാവിലെയാണ് അൽത്താഫാണ് ഭാഗ്യവാനെന്ന് കണ്ടെത്തിയത്. സ്വന്തമായി വീടില്ലാത്ത അല്‍ത്താഫ് വാടകവീട്ടിലാണ് കഴിയുന്നത്. നിലവിൽ മെക്കാനിക്കായി ജോലി ചെയ്ത് വരുന്ന അൽത്താഫ് 15 കൊല്ലമായി ലോട്ടറി ടിക്കറ്റ് എടുക്കുന്നുണ്ട്.
        സ്വന്തമായി ഒരു വീട് വയ്ക്കണമെന്നാണ് ആഗ്രഹമെന്ന് അല്‍ത്താഫ് പറഞ്ഞു. കർണാടക സ്വദേശിയായ നാഗരാജ് എന്ന ലോട്ടറി ഏജൻ്റിൻ്റെ വയനാട്ടിലെ എൻജിആർ ലോട്ടറിക്കടയില്‍ നിന്നാണ് അല്‍ത്താഫ് ലോട്ടറി എടുത്തത്. കര്‍ണാടക പാണ്ഡ്യപുര സ്വദേശിയായ അല്‍ത്താഫ് എടുത്ത ടിജി 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിച്ചത്.
     തുടർച്ചയായി രണ്ടാം തവണയാണ് ഭാഗ്യവാൻമാരെത്തേടി ഓണം ബമ്പർ അതിർത്തി കടക്കുന്നത്. കഴിഞ്ഞ തവണ തമിഴ്നാട് സ്വദേശിക്കായിരുന്നു ഓണം ബമ്പർ ലഭിച്ചത്. 25 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന് ടാക്സ് ഇനത്തിലുള്ള തുക കുറച്ച് ഏകദേശം 15 കോടിയോളം രൂപയാണ് ലഭിക്കുക.

Post a Comment

0 Comments

Ad Code

Responsive Advertisement