Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വീടുപണിക്കായി കൊണ്ടുവന്ന ഹിറ്റാച്ചി പ്രവർത്തിപ്പിക്കാനുള്ള ശ്രമത്തിനിടെ വാഹനത്തിനിടയിൽ കുടുങ്ങി പ്രവാസിക്ക് ദാരുണാന്ത്യം.

വീടുപണിക്കായി കൊണ്ടുവന്ന ഹിറ്റാച്ചി പ്രവർത്തിപ്പിക്കാനുള്ള ശ്രമത്തിനിടെ വാഹനത്തിനിടയിൽ കുടുങ്ങി പ്രവാസിക്ക് ദാരുണാന്ത്യം.


പാലാ: വീടുപണിക്കായി കൊണ്ടുവന്ന ഹിറ്റാച്ചി പ്രവർത്തിപ്പിക്കാനുള്ള ശ്രമത്തിനിടെ അപകടം, പാലാ കരൂരിൽ വാഹനത്തിനിടയിൽ കുടുങ്ങി പ്രവാസിക്ക് ദാരുണാന്ത്യം. കരൂർ പയപ്പാർ കണ്ടത്തിൽ വീട്ടിൽ പോൾ ജോസഫ് എന്ന രാജുവാണ് മരിച്ചത്.
        ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു അപകടം. വീടു നിർമ്മാണത്തിനായി ഇദ്ദേഹത്തിന്റെ വീട്ടിൽ ഹിറ്റാച്ചി എത്തിച്ചിരുന്നു. വാഹനം പ്രവർത്തിപ്പിച്ചിരുന്ന ഓപ്പറേറ്റർ പുറത്തേയ്ക്ക് പോയ സമയത്ത് ഇദ്ദേഹം യന്ത്രം സ്വയം പ്രവർത്തിപ്പിക്കുകയായിരുന്നതായി ബന്ധുക്കളും ദൃക്സാക്ഷികളും പറയുന്നു. ഇതിനിടെ ഇദ്ദേഹത്തിന്റെ തല പിന്നിലേയ്ക്ക് തിരിയുന്നതിനിടെ മണ്ണുമാന്തി യന്ത്രത്തിനിടയിൽ കുടുങ്ങി അപകടമുണ്ടായതായാണ് പൊലീസ് പറയുന്നത്. അപകടത്തെ തുടർന്ന് വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്ന മൃതദേഹം പോലീസ് എത്തിയാണ് പുറത്ത് എത്തിച്ചത്. തുടർന്ന് പാലാ ജനറൽ ആശുപത്രി  മോർച്ചറിയിലേക്ക് മാറ്റി.
         പ്രവാസിയായ രാജു വീട് നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള തിരക്കിലായിരുന്നു. പുതിയ വീടിന് മതിൽ കെട്ടുന്ന പ്രവർത്തനങ്ങൾക്കു വേണ്ടി മണ്ണ് നീക്കുന്നതിനായാണ് ഹിറ്റാച്ചി കൊണ്ടുവന്നത്. ഓപ്പറേറ്റർ പുറത്തുപോയ സമയത്ത് യന്ത്രം പ്രവർത്തിപ്പിച്ചപ്പോൾ നിയന്ത്രണം തെറ്റി സമീപത്തെ റബർ മരത്തിൽ ഇടിക്കുകയും ഹിറ്റാച്ചിയ്ക്കും മരത്തിനും ഇടയിൽ കുടുങ്ങിയതാണ് മരണകാരണമായത്.

Post a Comment

0 Comments

Ad Code

Responsive Advertisement