Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബിപിഎൽ സ്ഥാപകനും പ്രമുഖ വ്യവസായിയുമായ ടി.പി.ജി നമ്പ്യാർ അന്തരിച്ചു.

ബിപിഎൽ സ്ഥാപകനും പ്രമുഖ വ്യവസായിയുമായ ടി.പി.ജി നമ്പ്യാർ അന്തരിച്ചു.

ബംഗളൂരു: പ്രമുഖ ഇലക്ട്രോണിക്സ് ഉപകരണ നിർമ്മാണ ബ്രാൻഡായ ബിപിഎല്ലിന്‍റെ സ്ഥാപക ഉടമ ടിപിജി നമ്പ്യാർ (96) അന്തരിച്ചു. ഇന്ന് രാവിലെ ബെംഗളുരുവിലെ ലാവെല്ലെ റോഡിലുള്ള സ്വവസതിയിൽ ആയിരുന്നു അന്ത്യം. 
            വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലം കഴിഞ്ഞ കുറച്ച് കാലമായി വിശ്രമത്തിലായിരുന്നു അദ്ദേഹം. മുൻ കേന്ദ്രമന്ത്രിയും വ്യവസായ പ്രമുഖനുമായ രാജീവ് ചന്ദ്രശേഖർ മരുമകനാണ്. 
        സംസ്കാരച്ചടങ്ങുകൾ നാളെ രാവിലെ 11 മണിക്കും 12 മണിക്കുമിടയിൽ ബെംഗളുരു ബയ്യപ്പനഹള്ളി ടെർമിനലിനടുത്തുള്ള കൽപ്പള്ളി ശ്മശാനത്തിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
      ഇന്ത്യൻ കൺസ്യൂമർ ഉൽപന്നങ്ങളിൽ ഒരു കാലത്ത് പ്രമുഖ കമ്പനിയായിരുന്നു ബിപിഎൽ. 1963ൽ ആണ് അദ്ദേഹം ബിപിഎൽ ഇന്ത്യ സ്ഥാപിച്ചത്. കൺസ്യൂമർ ഇലക്ട്രോണിക്സ്, ടെലികമ്മ്യൂണിക്കേഷൻ രംഗത്ത് ഇന്ത്യയിൽ വലിയ വിപ്ലവം സൃഷ്ടിച്ച ബ്രാൻഡായിരുന്നു ബിപിഎൽ.

Post a Comment

0 Comments

Ad Code

Responsive Advertisement