Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്‌കൂള്‍ ബസ് പാടത്തേക്ക് മറിഞ്ഞു; കുട്ടികള്‍ അത്ഭുതകരമായി രക്ഷപെട്ടു.

സ്‌കൂള്‍ ബസ് പാടത്തേക്ക് മറിഞ്ഞു; കുട്ടികള്‍ അത്ഭുതകരമായി രക്ഷപെട്ടു.


ചെങ്ങന്നൂര്‍: കോടുകുളഞ്ഞിയില്‍ സ്‌കൂള്‍ ബസ് പാടത്തേക്ക് മറിഞ്ഞു. കുട്ടികള്‍ അത്ഭുതകരമായി രക്ഷപെട്ടു.
        ഇന്ന് വൈകുന്നേരം നാലരയ്ക്ക് കോടുകുളഞ്ഞി കൊച്ചുതറപ്പടി-തയ്യില്‍പടി റോഡിലാണ് അപകടം ഉണ്ടായത്. കോടുകുളഞ്ഞി ക്രൈസ്റ്റ് ചര്‍ച്ച് വിദ്യാപീഠം സ്‌കൂളിന്റെ ബസാണ് റോഡില്‍ നിന്നും മാമ്പ്ര പാടത്തേക്ക് മറിഞ്ഞത്. 24 കുട്ടികള്‍ ബസില്‍ ഉണ്ടായിരുന്നു. കാറിന് സൈഡ് കൊടുമ്പോള്‍ വീതി കുറഞ്ഞ റോഡിന്റെ മണ്‍തിട്ടയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. പാടത്ത് അധികം വെള്ളം ഇല്ലാത്തതിനാലും വേഗത കുറവായതിനാലും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടായില്ല. നിസാര പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കൊല്ലകടവിലെ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നൽകി വൈകിട്ടോടെ വീട്ടില്‍ എത്തിച്ചു. മൂന്ന് കുട്ടികളെ കൂടുതല്‍ പരിശോധനയ്ക്ക് വിധേയരാക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement