Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ട്രെയിനില്‍ നിന്നു യാത്രക്കാരൻ വീണു മരിച്ചു.

ട്രെയിനില്‍ നിന്നു യാത്രക്കാരൻ വീണു മരിച്ചു. 



കോഴിക്കോട്: റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു യാത്രക്കാരൻ വീണു മരിച്ചു. തമിഴ്നാട് കാഞ്ചീപുരം സ്വദേശി ശരവണൻ (25) ആണ് മരിച്ചത്.
       മംഗളൂരു - കൊച്ചുവേളി സ്പെഷല്‍ ട്രെയിനില്‍ നിന്നാണ് വീണത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. എസി കമ്പാർട്ട്മെന്റിലെ ഡോറിലിരുന്ന ആള്‍ സ്റ്റേഷനില്‍ നിന്നും ട്രെയിൻ എടുത്ത ഉടനെ താഴേക്ക് വീഴുകയായിരുന്നു എന്നാണ് ആദ്യം പുറത്തു വന്ന വിവരം. എന്നാല്‍, ഇയാളെ കമ്പാർട്ട്മെന്റില്‍ നിന്നും തളളിയിട്ടതാണെന്നാണ് സംശയം. സംഭവത്തില്‍ ഒരാളെ റെയില്‍വേ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എന്നാല്‍ ആകാശ് വാതില്‍ക്കല്‍ ഇരിക്കുന്നത് കണ്ടപ്പോള്‍ മാറിയിരിക്കാന്‍ പറയുക മാത്രമാണ് ചെയ്തതെന്നാണ് പിടിയിലായ ആള്‍ പോലീസില്‍ നല്‍കിയ മൊഴി. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement