Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റെയിൽവേ: റിസർവേഷൻ കൗണ്ടർ ഉച്ചവരെ, രാജ്യറാണിയിൽ അധിക കോച്ച്.

റെയിൽവേ: റിസർവേഷൻ കൗണ്ടർ ഉച്ചവരെ, രാജ്യറാണിയിൽ അധിക കോച്ച്.

പാലക്കാട്: ട്രെയിൻ യാത്രക്കാർക്കായി രണ്ട് സുപ്രധാന അറിയിപ്പുകൾ പുറപ്പെടുവിച്ച് ദക്ഷിണ റയിൽവേയുടെ പാലക്കാട് ഡിവിഷൻ. പാസഞ്ചർ റിസർവേഷൻ സെൻ്ററുകളുടെ പ്രവർത്തനം, ട്രെയിനിലെ അധിക കോച്ച് എന്നിവയെ സംബന്ധിച്ച അറിയിപ്പാണിത്.

         ദീപാവലി ഉത്സവത്തോട് അനുബന്ധിച്ച് ഒക്ടോബർ 31ന് ദക്ഷിണ റയിൽവേയുടെ പാലക്കാട് ഡിവിഷനിൽ കംപ്യൂട്ടറൈസ്ഡ് പാസഞ്ചർ റിസർവേഷൻ സെൻ്ററുകൾ രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാകും പ്രവർത്തിക്കുക എന്ന ദക്ഷിണ റെയിൽവേ അറിയിച്ചു. 

      യാത്രക്കാരുടെ തിരക്ക് ഇല്ലാതാക്കാൻ, ഒക്ടോബർ 25ന് സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ 16350 നിലമ്പൂർ റോഡ് – തിരുവനന്തപുരം നോർത്ത് രാജ്യറാണി എക്‌സ്പ്രസിൽ അധികമായി ഒരു ജനറൽ സെക്കൻഡ് ക്ലാസ് കോച്ച് താത്ക്കാലികമായി അനുവദിച്ചതായും അറിയിപ്പുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement