Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഹേമാ കമ്മിറ്റി മൊഴികളില്‍ തുടർനടപടികള്‍ സ്റ്റേ ചെയ്യണം: നടി മാലാ പാർവതി സുപ്രീം കോടതിയില്‍.

ഹേമാ കമ്മിറ്റി മൊഴികളില്‍ തുടർനടപടികള്‍ സ്റ്റേ ചെയ്യണം: നടി മാലാ പാർവതി സുപ്രീം കോടതിയില്‍.


കൊച്ചി: ഹേമാ കമ്മിറ്റി മൊഴികളില്‍ പൊലീസ് എടുക്കുന്ന തുടർനടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടി മാലാ പാർവതി സുപ്രീം കോടതിയില്‍ ഹർജി നല്‍കി. കേസുമായി മുന്നോട്ടു പോകാൻ താല്‍പ്പര്യമില്ലെന്ന് അന്വേഷണസംഘത്തെ അറിയിച്ചിട്ടും തുടർനടപടികള്‍ സ്വീകരിക്കുന്നത് ശരിയല്ല. പ്രത്യേക അന്വേഷണസംഘം ചലച്ചിത്ര പ്രവർത്തകരെ വിളിച്ച്‌ ഭീഷണിപ്പെടുത്തുകയാണ്. അതിനാലാണ് കോടതിയെ സമീപിച്ചതെന്ന് നടി പറഞ്ഞു.
       വലിയൊരു ധർമ്മസങ്കടത്തിൽ ആയതിനാലാണ് സുപ്രീം കോടതിയെ സമീപിച്ചത്. സിനിമ സേഫ് ആകാൻ വേണ്ടിയാണ് ഹേമ കമ്മിറ്റി മുമ്പാകെ മൊഴി കൊടുത്തത്. രഹസ്യ സ്വഭാവും ഉറപ്പു വരുത്തുമെന്നും ഇതിന്റെ പേരില്‍ മറ്റാർക്കും ബുദ്ധിമുട്ട് ഉണ്ടാകില്ല എന്നുമാണ് അന്ന് പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തില്‍ പല കാര്യങ്ങളും തുറന്നു പറഞ്ഞിട്ടുണ്ട്. മറ്റുള്ളവർക്ക് നേരിട്ട ദുരനുഭവങ്ങള്‍ കേട്ടറിവിന്റെ അടിസ്ഥാനത്തിലും പറഞ്ഞിട്ടുണ്ട്. പേര് വിവരങ്ങള്‍ രേഖപ്പെടുത്താൻ പാടില്ലെന്ന് പറഞ്ഞിട്ടും അതും കമ്മിറ്റി അതില്‍ ഉള്‍പ്പെടുത്തി. അന്വേഷണ സംഘം വിളിക്കുമ്പോഴാണ് ഇക്കാര്യങ്ങള്‍ അറിയുന്നത്. ഞാൻ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ രണ്ട് എഫ്‌ഐആർ ഇട്ടിട്ടുണ്ട്. ഞാൻ പറഞ്ഞതിന്റെ പേരില്‍ ഒരു പെണ്‍കുട്ടിയുടെ പേരും അതില്‍ അവർ എഴുതി. എന്നാല്‍, ആ പെണ്‍കുട്ടി കേസുമായി മുന്നോട്ട് പോകാൻ താല്‍പ്പര്യമില്ലന്ന് പറഞ്ഞിട്ടും അന്വേഷണം സംഘം വിട്ടില്ല. നിരപരാധികളെ ഉപദ്രവിച്ച്‌ എന്നോട് മോശമായി പെരുമാറിയ ആളെ നിയമത്തിന് മുമ്പില്‍ കൊണ്ടു വരേണ്ടെന്നും മാല പാർവതി പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement