Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അസം സ്വദേശിനിയെ കൊലപ്പെടുത്തിയ മലയാളി യുവാവ് പിടിയില്‍.

അസം സ്വദേശിനിയെ കൊലപ്പെടുത്തിയ മലയാളി യുവാവ് പിടിയില്‍.


ബംഗലൂരു: കര്‍ണാടകയിലെ ബംഗലൂരു ഇന്ദിരാനഗര്‍ റോയല്‍ ലിവിങ്‌സ് അപ്പാര്‍ട്ട്‌മെന്റില്‍ അസം സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മലയാളി യുവാവ് പിടിയില്‍. ദിവസങ്ങളുടെ അന്വേഷണത്തിന് ശേഷമാണ് യുവാവ് പിടിയിലായത്. കണ്ണൂര്‍ സ്വദേശി ആരവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഉത്തരേന്ത്യയില്‍ നിന്നാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്.
         ഊർജ്ജിത അന്വേഷണമാണ് നടന്നത്. കൊലപാതകത്തിന് ശേഷം രാവിലെ 8.25ഓടെ കാര്‍ വിളിച്ച് മെജസ്റ്റിക് റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. മെജസ്റ്റിക് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആ സമയത്ത് ഉത്തരേന്ത്യയിലേക്ക് മാത്രമായിരുന്നു ട്രെയിനുകള്‍ ഉണ്ടായിരുന്നത്. ഇതുപ്രകാരമുള്ള അന്വേഷണമാണ് പ്രതിയെ കണ്ടെത്താന്‍ സഹായിച്ചതെന്നാണ് റിപ്പോര്‍ട്ട്.
         പ്രതിയെ ഇന്നു തന്നെ ബംഗലൂരുവിലെത്തിക്കുമെന്ന് പൊലീസ് സൂചന നൽകി. അസം സ്വദേശി മായ ഗൊഗോയിയുടെ മൃതദേഹമാണ് ഈ മാസം 26ന് അപ്പാര്‍ട്ട്‌മെന്റിലെ മുറിയില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുന്നത്. 23നാണ് ഇവര്‍ മുറിയെടുത്തത്. കൊല്ലപ്പെട്ട മായ ഗൊഗോയി വ്ലോഗര്‍ കൂടിയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement