Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചൊവ്വാഴ്ച റേഷൻ കടകള്‍ അടച്ച്‌ പ്രതിഷേധിക്കുമെന്ന് റേഷൻ വ്യാപാരികള്‍.

ചൊവ്വാഴ്ച റേഷൻ കടകള്‍ അടച്ച്‌ പ്രതിഷേധിക്കുമെന്ന് റേഷൻ വ്യാപാരികള്‍.


തിരു.: സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച റേഷൻ കടകള്‍ അടച്ച്‌ പ്രതിഷേധിക്കുമെന്ന് റേഷൻ വ്യാപാരികള്‍. വേതനം ഉടൻ ലഭ്യമാക്കുക, ഓണക്കാലത്തെ ഓണറേറിയം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
        കഴിഞ്ഞ രണ്ടു മാസമായി കമ്മീഷൻ ലഭിച്ചിട്ടില്ല. ധനകാര്യ വകുപ്പ് മറ്റെല്ലാ വിഭാഗങ്ങള്‍ക്കും പണം കൊടുക്കുന്നുണ്ട്. എന്നാല്‍, റേഷൻ വ്യാപാരികളോട് ചിറ്റമ്മ നയം പുലർത്തുന്നു. കടകള്‍ അടച്ചിട്ട് സമരം നടത്താൻ താല്‍പ്പര്യമില്ല. എന്നാല്‍, അനിവാര്യമായ സാഹചര്യത്തിലാണ് നവംബർ 19ന് റേഷൻ കടകള്‍ അടച്ച്‌ സമരം നടത്താൻ തീരുമാനിച്ചതെന്നും മുൻ എംഎൽഎ ജോണി നെല്ലൂർ പറഞ്ഞു.
        ഭക്ഷ്യവകുപ്പില്‍ നിന്ന് എല്ലാ റിപ്പോർട്ടുകളും ധനകാര്യവകുപ്പിന് കൈമാറിയിട്ടുണ്ട്. എന്നാല്‍, ധനകാര്യവകുപ്പ് വിഷയത്തില്‍ മെല്ലപ്പോക്കു തുടരുകയാണ്. എകെആർആർഡിഎ, കെആർയു - സിഐടിയു, കെഎസ്‌ആർആർഡിഎ എന്നീ സംഘടനകള്‍ സംയുക്തമായാണ് സമരം ചെയ്യുന്നത്. സമരത്തിന്റ ഭാഗമായി താലൂക്ക് കേന്ദ്രങ്ങളിലേക്ക് പ്രതിഷേധമാർച്ച്‌ സംഘടിപ്പിക്കുമെന്ന് ജോണി നെല്ലൂർ പറഞ്ഞു.
         ഭക്ഷ്യവകുപ്പില്‍ നിന്ന് എല്ലാ റിപ്പോർട്ടുകളും ധനകാര്യവകുപ്പിന് കൈമാറിയിട്ടുണ്ട്. എന്നാല്‍, ധനകാര്യ വകുപ്പ് വിഷയത്തില്‍ മെല്ലപ്പോക്കു തുടരുകയാണ്. എകെആർആർഡിഎ, കെആർയു - സിഐടിയു, കെഎസ്‌ആർആർഡിഎ എന്നീ സംഘടനകള്‍ സംയുക്തമായാണ് സമരം ചെയ്യുന്നത്. സമരത്തിന്റ ഭാഗമായി താലൂക്ക് കേന്ദ്രങ്ങളിലേക്ക് പ്രതിഷേധം മാർച്ച്‌ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement