Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 405 കോടിയുടെ കേന്ദ്രപദ്ധതി.

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 405 കോടിയുടെ കേന്ദ്രപദ്ധതി.

ന്യൂഡൽഹി: കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 405 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച്‌ കേന്ദ്രസർക്കാരിന്റെ ക്രിസ്തുമസ്, പുതുവത്സര സമ്മാനം.
         കേരള, കാലിക്കറ്റ്, കണ്ണൂർ യൂണിവേഴ്സിറ്റികള്‍ക്ക് 100 കോടി രൂപ വീതമാണ് തുക. 11 കോളേജുകള്‍ക്ക് അഞ്ചുകോടി വീതം സഹായം ലഭിക്കും. ഈ തുക അടിസ്ഥാന സൗകര്യ വികസനത്തിനും അദ്ധ്യാപക പരിശീലനത്തിനുമടക്കം ഉപയോഗിക്കാം. കേന്ദ്രത്തിന്റെ വിദ്യാഭ്യാസനയം അതേപടി അംഗീകരിച്ചതോടെയാണ് പിഎം-ഉഷയില്‍ (പ്രധാനമന്ത്രി ഉച്ചതാർ സർവശിക്ഷാ അഭിയാൻ) കേരളത്തിന് സഹായം അനുവദിച്ചത്.
       കേരള, എം.ജി., കാലിക്കറ്റ്, സംസ്കൃതം, കണ്ണൂർ സർവകലാശാലകള്‍ 100 കോടി വീതവും 250 സർക്കാർ, എയ്ഡഡ് കോളേജുകള്‍ 5 കോടി വീതവുമുള്ള പദ്ധതികള്‍ നല്‍കിയിരുന്നു. രാജ്യത്താകെ 9 യൂണിവേഴ്സിറ്റികള്‍ക്ക് 100 കോടി വീതം അനുവദിച്ചതില്‍ മൂന്നെണ്ണം കേരളത്തിലാണ്. മള്‍ട്ടി ഡിസിപ്ലിനറി എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്‌ യൂണിവേഴ്സിറ്റീസ് വിഭാഗത്തില്‍ മൂന്നു സർവ്വകലാശാലകള്‍ക്ക് നൂറു കോടി രൂപ വീതമാണ് ലഭ്യമാക്കിയിരിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement