Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ‌് ബസിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു.

കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ‌് ബസിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. 


പന്തളം: എംസി റോഡിൽ കുരമ്പാലയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ‌് ബസിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. ചെങ്ങന്നൂർ വെൺമണി പ്ലാവിളകിഴക്കേതിൽ പരേതനായ വിജയൻ്റെ മകൻ അർജുൻ (21) ആണ് മരിച്ചത്. 
       ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ എംസി റോഡിൽ കുരമ്പാല ശ്രീചിത്രോദയം വായനശാലയ്ക്ക് സമീപമായിരുന്നു അപകടം. തിരുവനന്തപുരത്ത് അഞ്ചിയൂർക്കോണത്ത് ഇപ്പോൾ താമസിക്കുന്ന വീട്ടിൽ നിന്നു വെൺമണിയിലേക്ക് വരുകയായിരുന്നു അർജ്ജുൻ. ഇരിങ്ങാലക്കുടയിൽ നിന്നു കൊട്ടാരക്കരയിലേക്ക് വന്ന കെഎസ്ആർടിസി ബസാണ് ബൈക്കിൽ ഇടിച്ചത്. ഈ സമയം അതുവഴി വന്ന കൊടിക്കുന്നിൽ സുരേഷ് എംപിയും നാട്ടുകാരും ചേർന്ന് ഗുരുതരമായി പരിക്കേറ്റ അർജ്ജുനെ പന്തളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
        2021 ഏപ്രിലിൽ കൊട്ടാരക്കര പുത്തൂരിൽ വച്ചു ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അർജ്ജുന്റെ അച്ഛൻ വിജയൻ മരിച്ചിരുന്നു. അമ്മ ശ്രീലേഖയും അർജ്ജുനും തിരുവനന്തപുരത്ത് ഹിന്ദുസ്‌ഥാൻ ലാറ്റക്സിലാണ് ജോലി ചെയ്‌തിരുന്നത്. സഹോദരൻ അശ്വിൻ. 

Post a Comment

0 Comments

Ad Code

Responsive Advertisement