Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുളന്തുരുത്തി മാർത്തോമ്മൻ പള്ളിയിൽ യാക്കോബായ, ഓർത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിൽ സംഘർഷം; പോലീസ് ഉദ്യോഗസ്ഥന് പരിക്ക്.

മുളന്തുരുത്തി മാർത്തോമ്മൻ പള്ളിയിൽ യാക്കോബായ, ഓർത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിൽ സംഘർഷം; പോലീസ് ഉദ്യോഗസ്ഥന് പരിക്ക്.


എറണാകുളം: മുളന്തുരുത്തി മാർത്തോമ്മൻ പള്ളിയിൽ യാക്കോബായ-ഓർത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പോലീസിന് നേരേ ആക്രമണം. മുളന്തുരുത്തി സിഐ മനേഷ് പൗലോസിന്റെ മുഖത്തടിക്കുകയും മറ്റൊരു പോലീസുദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ മുളന്തുരുത്തി സ്വദേശി ഏബേൽ സജിയെ അറസ്റ്റ് ചെയ്തു. 
        വർഷങ്ങളായി യാക്കോബായ, ഓർത്തഡോക്സ‌് വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം നടക്കുന്ന പള്ളികളാണ് ഇത്. ഇതു മുൻകൂട്ടി കണ്ടുകൊണ്ട് ചില ധാരണകളോടെയാണ് പ്രദക്ഷിണമടക്കമുള്ള ചടങ്ങുകൾ നടത്തിക്കൊണ്ടിരുന്നത്. ഓർത്തഡോക്സ് പക്ഷം പ്രദക്ഷിണം നടക്കുമ്പോൾ വാദ്യോപകരണങ്ങൾ ഉപയോഗിക്കുകയോ ഒച്ചയിടുകയോ ചെയ്യാൻ പാടില്ലെന്നായിരുന്നു ധാരണ. എന്നാൽ, ആ ധാരണ ലംഘിച്ചതായി യാക്കോബായ പക്ഷം പരാതിപ്പെട്ടു. തുടർന്നാണ് സംഘർഷം ഉടലെടുത്തത്.

Post a Comment

0 Comments

Ad Code

Responsive Advertisement