Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശിശുക്ഷേമ സമിതിയില്‍ കുഞ്ഞിനോട് കൊടുംക്രൂരത; മൂന്ന് ആയമാർ അറസ്റ്റിൽ.

ശിശുക്ഷേമ സമിതിയില്‍ കുഞ്ഞിനോട് കൊടുംക്രൂരത; മൂന്ന് ആയമാർ അറസ്റ്റിൽ.

തിരു.: കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടര വയസ്സുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവത്തില്‍ ആയമാരായ അജിത, മഹേശ്വരി, സിന്ധു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ആയമാർക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയാണ് പരാതി നല്‍കിയത്.
         കുഞ്ഞിനെ ഉപദ്രവിച്ചതിനും ഉപദ്രവിച്ച കാര്യം മറച്ചു വച്ചതിനുമാണ് കേസ്. അജിത എന്ന ആയയാണ് കുഞ്ഞിനെ മുറിവേല്‍പ്പിച്ചത്. മറ്റ് രണ്ടു പേർ ഇക്കാര്യം അറിഞ്ഞിട്ടും മറച്ചു വെച്ചെന്നാണ് വിവരം. മൂന്ന് ആയമാരും കുട്ടിയെ ഉപദ്രവിച്ചെന്നും പറയുന്നുണ്ട്. 
      സ്ഥാപനത്തിലെ മറ്റൊരു ആയ കുഞ്ഞിനെ കുളിപ്പിക്കുമ്പോള്‍ സ്വകാര്യ ഭാഗത്ത് വേദനയുള്ളതായി കുട്ടി പറഞ്ഞു. തുടര്‍ന്ന് തൈക്കാട് കുട്ടികളുടെ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ജനനേന്ദ്രിയത്തില്‍ മുറിവ് കണ്ടെത്തുന്നത്. ഇതോടെ കുട്ടിയ പരിചരിച്ച മറ്റ് ആയമാരെ ചോദ്യം ചെയ്യുകയും കിടക്കയില്‍ മൂത്രമൊഴിച്ചതിന് കുഞ്ഞിനെ ഉപദ്രവിച്ച കാര്യം ഇവര്‍ സമ്മതിക്കുകയുമായിരുന്നു. പ്രതികളായ മൂന്ന് പേരും വർഷങ്ങളായി ഇവിടെ ജോലി ചെയ്യുന്നവരാണ്. സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ട ഉടൻ വിവരം ശിശുക്ഷേമ സമിതി പൊലീസിന് കൈമാറി. വൈദ്യചികിത്സയ്ക്ക് വിധേയമാക്കിയ കുഞ്ഞിൻ്റെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം.

Post a Comment

0 Comments

Ad Code

Responsive Advertisement