Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആലപ്പുഴയിൽ അപകടത്തിൽ മരിച്ച എംബിബിഎസ് വിദ്യാർത്ഥി ദേവാനന്ദൻ്റെ സംസ്കാരം നാളെ കോട്ടയത്ത്.

ആലപ്പുഴയിൽ അപകടത്തിൽ മരിച്ച എംബിബിഎസ് വിദ്യാർത്ഥി ദേവാനന്ദൻ്റെ സംസ്കാരം നാളെ കോട്ടയത്ത്.


കോട്ടയം: ആലപ്പുഴയിൽ അപകടത്തിൽ മരിച്ച എംബിബിഎസ് വിദ്യാർത്ഥി ദേവാനന്ദൻ്റെ (19) സംസ്കാരം നാളെ കോട്ടയം മറ്റക്കരയിൽ നടക്കും. മൃതദേഹം മറ്റക്കരയിലെ പിതാവിൻ്റെ വീട്ടിൽ എത്തിച്ചു.
       മലപ്പുറം കോട്ടയ്ക്കലിൽ ജോലി സംബന്ധമായി താമസിക്കുന്ന ബിനുരാജ്, രഞ്ജിമോൾ ദമ്പതികളുടെ ഇളയ മകനാണ് ദേവാനന്ദ്. ദേവാനന്ദിൻ്റെ സംസ്കാരം നാളെ രണ്ട് മണിക്ക് മറ്റക്കരയിലെ കുടുംബ വീട്ടിലാണ് നടക്കുക. വണ്ടാനം മെഡിക്കൽ കോളേജിലെ പൊതുദർശനത്തിനു ശേഷം ഇന്ന് മൂന്നുമണിയോടെയാണ് മൃതദേഹം മറ്റക്കരയിൽ എത്തിച്ചത്.
         മലപ്പുറം കോട്ടക്കൽ എംഎഎം യുപി സ്കൂൾ അദ്ധ്യാപകനാണ് പിതാവ് ബിനുരാജ്. മലപ്പുറത്ത് വാണിജ്യ നികുതി വകുപ്പിൽ ഉദ്യോഗസ്ഥയാണ് അമ്മ രഞ്ജിമോൾ. സഹോദരൻ ദേവദത്ത് പോണ്ടിച്ചേരിയിൽ മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയാണ്. ബിനുരാജിൻ്റെ മാതാപിതാക്കളായ തങ്കമ്മയും നാരായണപിള്ളയും ബിനുരാജിൻ്റെ സഹോദരനും കുടുംബവുമാണ് മറ്റക്കര പൂവക്കുളത്തെ കുടുംബവീട്ടിൽ താമസിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement