Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കണക്കിൽപ്പെടാത്ത 1.90 ലക്ഷം പിടിച്ചെടുത്തു; നടൻ മണികണ്ഠന് സസ്പെൻഷൻ.

കണക്കിൽപ്പെടാത്ത 1.90 ലക്ഷം പിടിച്ചെടുത്തു; നടൻ മണികണ്ഠന് സസ്പെൻഷൻ.


പാലക്കാട്: കണക്കിൽപ്പെടാത്ത പണം പിടിച്ചെന്ന കേസിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനും നടനുമായ കെ. മണികണ്ഠന് സസ്പെൻഷൻ. ഒറ്റപ്പാലത്തെ വാടക വീട്ടിൽ നിന്ന് 1.90 ലക്ഷം രൂപ പിടിച്ചതിനു പിന്നാലെയാണു നടപടി. വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കോഴിക്കോട്ടെ വിജിലൻസ് സ്പെഷൽ സെൽ എഫ്ഐആർ റജിസ്റ്റർ ചെയ്തതിനു പിന്നാലെയായിരുന്നു ഒക്ടോബർ 29നു റെയ്ഡ് നടന്നത്.
       കാസർകോട് ചെറുവത്തൂർ സ്വദേശിയും ഒറ്റപ്പാലം സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലെ അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുമാണ് മണികണ്ഠൻ. വാടക വീട്ടിൽ നിന്നു പണത്തിനു പുറമെ മൊബൈൽ ഫോണും ചില രേഖകളും കസ്റ്റഡിയിൽ എടുത്തിരുന്നു. പരിശോധനാ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതിനു പിന്നാലെയാണു മണികണ്ഠനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.  ആട് 2, ജാനകീജാനേ, അഞ്ചാംപാതിര  ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement