Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിദ്യാർത്ഥികൾക്കിടയിലേക്ക് ലോറി ഇടിച്ചുകയറി മൂന്ന് പേർ മരിച്ചു, നിരവധി വിദ്യാർത്ഥികള്‍ക്ക് പരിക്ക്.

വിദ്യാർത്ഥികൾക്കിടയിലേക്ക് ലോറി ഇടിച്ചുകയറി മൂന്ന് പേർ മരിച്ചു, നിരവധി വിദ്യാർത്ഥികള്‍ക്ക് പരിക്ക്.


പാലക്കാട്: കല്ലടിക്കോടിൽ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി  ഇടിച്ചു കയറി വൻ അപകടം. റോഡിലൂടെ നടന്നു പോകുകയായിരുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. 
       ഇന്ന് വൈകുന്നേരം നാലോടെയാണ് അപകടമുണ്ടായത്. സ്കൂളിൽ നിന്ന് വിദ്യാര്‍ത്ഥികള്‍ റോഡിലൂടെ നടന്നുപോകുന്നതിനിടെ ലോറി പാഞ്ഞു കയറുകയായിരുന്നു. നാട്ടുകാര്‍ ഉള്‍പ്പെടെ ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നൽകി.
       നിയന്ത്രണം വിട്ടെത്തിയ ലോറി വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക്  പാഞ്ഞു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികളായ നാട്ടുകാര്‍ പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികളുടെ ആരോഗ്യ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തിൽ പെട്ടത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപത്ത് ദേശീയപാതയിൽ വെച്ചാണ് അപകടം ഉണ്ടായത്. സിമന്‍റ് ലോഡ് കയറ്റി വന്ന ലോറി വിദ്യാര്‍ത്ഥികളെ ഇടിച്ചു കയറിയ ശേഷം റോഡിന് സമീപത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ക്രെയിൻ ഉപയോഗിച്ച് ലോറി ഉയര്‍ത്തി. ലോറിക്കടിയിൽ വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയിട്ടുണ്ടോയെന്ന സംശയത്തിലാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.
     വിവിധ ആംബുലന്‍സുകളിലായാണ് പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രികളിലെത്തിച്ചത്. 


Post a Comment

0 Comments

Ad Code

Responsive Advertisement