Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിയന്ത്രണം വിട്ട ബസ് സ്റ്റാൻഡിലേക്ക് പാഞ്ഞുകയറി. ബസ്സിനു മുന്നിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്.

നിയന്ത്രണം വിട്ട ബസ് സ്റ്റാൻഡിലേക്ക് പാഞ്ഞുകയറി. ബസ്സിനു മുന്നിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്. 


ഇടുക്കി: നിയന്ത്രണം വിട്ട ബസ് സ്റ്റാൻഡിലേക്ക് പാഞ്ഞുകയറി. ബസ്സിനു മുന്നിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്. കട്ടപ്പന ബസ് സ്റ്റാൻഡിലെ സീറ്റിൽ ഇരിക്കുകയായിരുന്ന യുവാവി​ന്റെ മേലേക്കാണ് ബസ് പാഞ്ഞു കയറിയത്. ബസിനും സീറ്റിനുമിടയിൽ കുടുങ്ങിയ യുവാവ് കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു.
        കുമളി ഭാഗത്തേക്കുള്ള ബസ് കാത്തിരുന്ന വിഷ്ണു എന്ന യുവാവിന് മേലേക്കാണ് ബസ് പാഞ്ഞു കയറിയത്. ബസ് പെട്ടെന്ന് തന്നെ പിന്നോട്ട് എടുത്തതിനാൽ വലിയ അപകടം ഒഴിവായി. ഉടൻതന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ യുവാവിനെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. യുവാവിന് ഗുരുതരമായ പരിക്ക് ഇല്ല. കാലിനും കൈക്കും ചെറിയ പരിക്ക് മാത്രമാണുള്ളത്. വാഹനത്തിന് സാങ്കേതിക തകരാർ ഉണ്ടായിരുന്നു എന്നാണ് അപകടത്തിന് കാരണമായ ബവിലെ ജീവനക്കാർ പറയുന്നത്. വാഹനം പിന്നോട്ട് എടുത്തപ്പോൾ മുന്നോട്ടേക്കുള്ള ഗിയർ വീഴുകയായിരുന്നു എന്നും വിശദീകരിക്കുന്നു

Post a Comment

0 Comments

Ad Code

Responsive Advertisement