Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റയിൽവേ മേൽപ്പാലത്തിനു സമീപം ആക്രി ഗോഡൗണിൽ തീപിടിച്ചു.

റയിൽവേ മേൽപ്പാലത്തിനു സമീപം ആക്രി ഗോഡൗണിൽ തീപിടിച്ചു.


കൊച്ചി: എറണാകുളം സൗത്ത് റയിൽവേ മേൽപ്പാലത്തിനു സമീപം ആക്രി ഗോഡൗണിൽ തീപിടിച്ചു. തീപിടുത്തത്തിൽ ഗോഡൗണിലെ രണ്ടു ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചു. ഗോഡൗണിനു സമീപത്തെ ലോഡ്ജിലെയും വീടുകളിലെയും താമസക്കാരെ ഒഴിപ്പിച്ചു. ഗോഡൗണിൽ ഉണ്ടായിരുന്ന ആറ് ഇതരസംസ്ഥാന തൊഴിലാളികളെ അഗ്നിശമന സേന രക്ഷപ്പെടുത്തി.
        തീ നിയന്ത്രണവിധേയമെന്ന് അഗ്നിശമനസേന അറിയിച്ചു. സൗത്ത് റയിൽവേ സ്റ്റേഷനിൽ നിന്ന് ആലപ്പുഴ ഭാഗത്തേക്കുള്ള നിർത്തിവച്ച ട്രെയിൻ ഗതാഗതം രണ്ട് മണിക്കൂറിനു ശേഷം പുനഃസ്ഥാപിച്ചു. പുലർച്ചെ ഒരു മണിയോടെയാണ് ഗോഡൗണിൽ തീപിടുത്തമുണ്ടായത്.

Post a Comment

0 Comments

Ad Code

Responsive Advertisement