Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഗുരുവായൂരിൽ ജനുവരി ഒന്നു മുതൽ ക്ഷേത്ര ചടങ്ങുകളിൽ പഴയ നിലയിൽ ആനകളെ പങ്കെടുപ്പിക്കും.

ഗുരുവായൂരിൽ ജനുവരി ഒന്നു മുതൽ  ക്ഷേത്ര ചടങ്ങുകളിൽ പഴയ നിലയിൽ ആനകളെ പങ്കെടുപ്പിക്കും.

ഗുരുവായൂർ: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്ത സാഹചര്യത്തിൽ 2025 ജനുവരി ഒന്നു മുതൽ ഗുരുവായൂർ ക്ഷേത്രത്തിലെ  വിവിധ ചടങ്ങുകളിൽ മുമ്പ് ഉണ്ടായിരുന്നതു പോലെ ആനകളെ പങ്കെടുപ്പിക്കാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. 2012ലെ നാട്ടാന പരിപാലനചട്ടം പൂർണ്ണമായി പാലിച്ചു കൊണ്ടാകും ആനകളെ  ക്ഷേത്ര ചടങ്ങുകളിൽ പങ്കെടുപ്പിക്കുക. 
       ചെയർമാൻ ഡോ.വി.കെ. വിജയൻ്റെ അധ്യക്ഷതയിൽ ഇന്നു ചേർന്ന ദേവസ്വം ഭരണസമിതിയാണ് ഈ തീരുമാനമെടുത്തത്. ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ. മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി. മനോജ്, വി.ജി. രവീന്ദ്രൻ, മനോജ് ബി. നായർ, അഡ്മിനിസ്ടേറ്റർ കെ.പി. വിനയൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement