Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കോട്ടയം താഴത്തങ്ങാടി ഫെസ്റ്റ് ഫെബ്രുവരി 7,8,9 തീയതികളിൽ.

കോട്ടയം താഴത്തങ്ങാടി ഫെസ്റ്റ് ഫെബ്രുവരി 7,8,9 തീയതികളിൽ.


കോട്ടയം: താഴത്തങ്ങാടിയിൽ ഇഖ്‌ബാൽ ലൈബ്രറി സ്ഥാപിതമായതിന്റെ 78ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 7,8,9 തീയതികളിൽ നടക്കുന്ന സാംസ്കാരിക പരിപാടിയുടെ ലോഗോ പ്രകാശനം  അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എംപി നിർവഹിച്ചു.
        പൗരാണികതയുടെ അടയാളപ്പെടുത്തുലുകൾ,വിവിധ മത വിഭാഗങ്ങൾ തമ്മിലുള്ള സൗഹൃദം, പ്രകൃതി മനോഹരമായ മീനച്ചിലാറിന്റെ തീരപ്രദേശമായ താഴത്തങ്ങാടിയുടെ പെരുമകളെ അടിസ്ഥാനമാക്കി താഴത്തങ്ങാടി പെരുമ എന്ന ശീർഷകത്തിലാണ് പരിപാടി നടത്തുന്നത്. പൈതൃക സെമിനാർ, മത സൗഹാർദ്ദ ഗാനസന്ധ്യ, കോമഡി ഷോ, ഗസൽ സന്ധ്യ തുടങ്ങിയ പരിപാടികളും ഫെസ്റ്റിന്റെ ഭാഗമായി നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement