Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വീട്ടിൽ കയറി മൂന്ന് പേരെ വെട്ടിക്കൊന്നു.

വീട്ടിൽ കയറി മൂന്ന് പേരെ വെട്ടിക്കൊന്നു.

കൊച്ചി: പറവൂർ ചേന്ദമം​ഗലത്ത് മൂന്ന് പേരെ വീട്ടിൽ കയറി വെട്ടിക്കൊന്നു. അയൽവാസിയാണ് ആക്രമണം നടത്തിയത്. അയൽക്കാർ തമ്മിലുള്ള തർക്കമാണ് അരുംകൊലയ്ക്ക് പിന്നിൽ. തർക്കത്തിനു പിന്നാലെയാണ് ആക്രമണം. മരിച്ചവരിൽ രണ്ട് പേർ സ്ത്രീകളാണ്.
         അക്രമിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അയൽക്കാരനായ റിതു ജയനാണ് പിടിയിലായത്. കൊലയ്ക്കു പിന്നാലെ പ്രതി പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.
          ചേന്ദമം​ഗലം കിഴക്കുമ്പാട്ടുകരയിലാണ് ദാരുണ സംഭവം. കണ്ണൻ, ഭാര്യ ഉഷ, മരുമകൾ വിനീഷ എന്നിവരാണ് മരിച്ചത്. അക്രമി ലഹരിക്ക് അടിമയാണെന്ന നി​ഗമനം പൊലീസിനുണ്ട്. തർക്കം മാത്രമല്ല ലഹരിയുടെ സ്വാധീനത്തിൽ കൂടിയാണ് പ്രതി കുറ്റം ചെയ്തതെന്നു പൊലീസ് സംശയിക്കുന്നു.
        നേരത്തെ കണ്ണനും റിതു ജയനുമായി തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. അത് തൽക്കാലം ശമിച്ചിരുന്നു. എന്നാൽ, ഇപ്പോഴത്തേത് പ്രതി ലഹരിയുടെ സ്വധീനത്തിൽ ചെയ്തുവെന്നാണ് പൊലീസ് നി​ഗമനം.

Post a Comment

0 Comments

Ad Code

Responsive Advertisement