Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പിസ്തയുടെ തോട് തൊണ്ടയില്‍ കുരുങ്ങി രണ്ടുവയസ്സുകാരൻ മരിച്ചു.

പിസ്തയുടെ തോട് തൊണ്ടയില്‍ കുരുങ്ങി രണ്ടുവയസ്സുകാരൻ മരിച്ചു.

കാസർഗോഡ്: പിസ്തയുടെ തോട് തൊണ്ടയില്‍ കുരുങ്ങി രണ്ടുവയസ്സുകാരൻ മരിച്ചു. കുമ്പള ബദിയടുക്ക റോഡില്‍ ഭാസ്‌കര നഗറിലെ അന്‍വറിന്റെയും മെഹ്‌റൂഫയുടെയും മകന്‍ മുഹമ്മദ് റിഫാഇ അനസാണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ടായിരുന്നു അറിയാതെ കുട്ടി പിസ്തയുടെ തോട് കഴിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ വീട്ടിലുണ്ടായിരുന്നവര്‍ തൊണ്ടയില്‍ വിരലിട്ട് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും ചെറിയൊരു കഷ്ണം മാത്രമാണ് ലഭിച്ചത്. പിന്നീട് ഉപ്പളയിലെ ആശുപത്രിയിലെത്തിച്ച്‌ എക്‌സ്‌റേ എടുത്തെങ്കിലും ഒന്നും കണ്ടെത്താനായില്ല. എന്നാല്‍, വീട്ടില്‍ തിരിച്ചെത്തിയ ശേഷം ഞായറാഴ്ച പുലര്‍ച്ചെയോടെ ശ്വാസതടസ്സം അനുഭവപ്പെടുകയും കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് പോകവെയാണ് മരണം സംഭവിച്ചത്. ഒരാഴ്ച മുന്‍പാണ് പിതാവ് ഗള്‍ഫിലേക്ക് പോയത്.

Post a Comment

0 Comments

Ad Code

Responsive Advertisement